സേമിയയും പാലും ഉണ്ടോ വീട്ടിൽ? എങ്കിൽ ആവിയിൽ വേവിച്ച ഒരു കിടിലൻ പലഹാരം ഉണ്ടാക്കാം.

പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് കുട്ടികൾ. സാ ധാരണ എല്ലാവരും കുട്ടികൾക്കുവേണ്ടിയുള്ള പലഹാരങ്ങൾ ബേക്കറികളായി പുറത്തുനിന്ന് വാങ്ങാറുണ്ട്. എന്നാൽ അവയിൽ പലതും പല കെമിക്കലുകളും ആഡ് ചെയ്തു വരുന്നവയാണ്.

അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ തന്നെയാണ് കുട്ടികൾക്ക് കൊടുക്കാൻ ഏറ്റവും സുരക്ഷിതം. പല ആളുകളും സമയക്കുറവും, ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവും എല്ലാം കാരണമാണ്  ഇത്തരത്തിൽ ബേക്കറികളെ  ആശ്രയിക്കുന്നത്. എന്നാൽ ഇനി അങ്ങനെയല്ല. വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കാൻ സാധിക്കും.

ഇത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം. ഇതിനുവേണ്ടി ആദ്യം ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ മധുരത്തിന് ആവശ്യമുള്ള പഞ്ചസാര എടുത്ത് നല്ലതുപോലെ ഉരുക്കി എടുക്കണം. കരിഞ്ഞു പോകാതെ ലോ  ഫ്ലേമിൽ തന്നെ വെച്ച് ഉരുക്കി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് ഒരു സ്പൂൺ ബട്ടറോ, നെയ്യോ ആഡ് ചെയ്യുക.

ശേഷം ഇതിലേക്ക് ആവശ്യത്തിന് പാൽ ചേർക്കുക. ലോ ഫ്ലേമിൽ ആയിരിക്കണം ഇതെല്ലാം യോജിപ്പിച്ച് എടുക്കേണ്ടത്. പാൽ ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് സേമിയ ചേർത്ത് കൊടുക്കുക. സേമിയ നല്ലതുപോലെ പാലിൽ കിടന്ന് വെന്തു വരേണ്ടതുണ്ട്.

ആ സമയം കൊണ്ട് ഒരു പഴം ചെറുതായി കട്ട് ചെയ്തു വയ്ക്കുക. സേമിയ നല്ലതുപോലെ വെന്തുവരുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന പഴം ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം  തണുക്കാനായി വയ്ക്കുക. ഈ സമയം ഒരു സ്റ്റീലിന്റെ  പാത്രമെടുത്ത് അതിൽ നല്ലതുപോലെ ബട്ടർ തേച്ചുപിടിപ്പിക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് ഇതിലേക്ക് ഒഴിക്കുക. അതിനു മുകളിൽ ആവശ്യമെങ്കിൽ അല്പം കാഷ്യൂനട്ടോ, അതുപോലെതന്നെ ബദാമോ  ആഡ് ചെയ്യാവുന്നതാണ്.

ഈ സമയം വേറൊരു പാത്രത്തിൽ വെള്ളം എടുത്ത് അത് നല്ലതുപോലെ ചൂടാവാൻ ആയി വെക്കുക. ശേഷം റെഡിയാക്കി വെച്ചിട്ടുള്ള മിക്സ് അടങ്ങിയ പാത്രം  അതിലേക്ക് ഇറക്കി, മൂടിവെച്ച് നല്ലതുപോലെ വേവിക്കുക. ഏകദേശം ഒരു 15 മിനിറ്റ് വേവിക്കുന്നതോടെ വളരെ ടേസ്റ്റി ആയിട്ടുള്ള ആവിയിൽ വേവിച്ച ഒരു കിടിലൻ പലഹാരം റെഡി ആയിട്ടുണ്ടാവും.