പ്രമേഹമുള്ളവർ ദിവസേന കഴിക്കേണ്ട ശരിയായ രീതിയിലുള്ള ഭക്ഷണക്രമം ഇതാണ്..! ഇങ്ങനെ കഴിച്ചാൽ ഷുഗർ ലെവൽ കുറയ്ക്കാം..!

ഒരു പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ശരിയായ ഭക്ഷണക്രമം ഈ രീതിയിൽ ആയിരിക്കണം. ആറുമണിക്ക് ചായ അല്ലെങ്കിൽ കാപ്പി കുറഞ്ഞ അളവിൽ പാൽ ചേർത്ത് കഴിക്കേണ്ടതാണ്. അധികം പാൽ ചേർക്കുകയോ പാൽ പൂർണമായും ഒഴിവാക്കുകയോ ചെയ്യരുത്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് 9 ന് അടുത്തായി കഴിക്കേണ്ടതാണ്.

രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് രണ്ട് ഇഡ്ഡലി അല്ലെങ്കിൽ രണ്ട് ഗോതമ്പ് ദോശ ഇങ്ങനെയുള്ള പല രീതിയിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ അളവിൽ കഴിക്കാം. കറികൾ ആണെങ്കിലും ചട്നി ആണെങ്കിലും അധികം നാളികേരം ചേർക്കാത്ത രീതിയിൽ വേണം ഉപയോഗിക്കുവാൻ ഏകദേശം 11 മണി ആകുന്ന സമയത്ത് മധുരമില്ലാത്ത ബിസ്ക്കറ്റ് അല്ലെങ്കിൽ വെജിറ്റബിൾസ് അല്ലെങ്കിൽ നാരങ്ങാവെള്ളം പാൽ വെള്ളം എന്നിങ്ങനെയുള്ളവ കുടിക്കാവുന്നതാണ്.

കൃത്യസമയത്ത് തന്നെ ഷുഗറിന് മരുന്നുകൾ എടുക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അലറാം വെച്ച് മരുന്നുകൾ കഴിക്കുന്നത് ശീലമാക്കുക. 12 മണി മുതൽ ഒരു മണി വരെയുള്ള സമയത്ത് ഉച്ചഭക്ഷണം കഴിക്കേണ്ടതാണ്. ഏകദേശം ചെറിയ ഒരു കപ്പ് ചോറ് ഇതിനോടൊപ്പം തന്നെ തൊലി നീക്കിയ കോഴി ഇറച്ചി കറി അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ അല്ലെങ്കിൽ ചെറിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ കറിവെച്ച് കഴിക്കുന്നത് നല്ലതാണ്.

എപ്പോഴും പഴങ്ങൾ കഴിക്കുമ്പോൾ ഭക്ഷണത്തിനു മുൻപ് അധികം മധുരമില്ലാത്ത പഴങ്ങൾ കഴിക്കുന്നതാണ് നല്ലത്. 4, 5 മണി ആകുന്ന സമയത്ത് മധുരമില്ലാത്ത പാൽ വെള്ളം അല്ലെങ്കിൽ ചായ കാപ്പി എന്നിവയോടൊപ്പം മധുരമില്ലാത്ത ബിസ്ക്കറ്റ് പോലെയുള്ളവ കഴിക്കുന്നത് നല്ലതാണ്. ഈ സമയങ്ങളിൽ എന്തെങ്കിലും കുറുക്ക് മധുരമില്ലാതെ കഴിക്കാം.

രാത്രിയിലെ ഭക്ഷണം 8 മണിക്ക് മുൻപ് കഴിക്കുവാൻ ശ്രദ്ധിക്കുക. വളരെ കുറച്ചു മാത്രം രാത്രിയിലെ ഭക്ഷണം കഴിക്കുവാൻ ശ്രദ്ധിക്കണം. ചപ്പാത്തി ദോശ ഇഡലി എന്നിങ്ങനെ ഉള്ളവ കഴിക്കുന്നവർ രണ്ടെണ്ണം മാത്രം കഴിക്കുവാൻ ശ്രദ്ധിക്കണം.

മിതമായ അളവിൽ ആണ് രാത്രിയിലെ ഭക്ഷണം കഴിക്കേണ്ടത്. പുറത്തു പോയി എന്തെങ്കിലും ഫങ്ക്ഷൻ ഉള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നവർ ഡയറ്റ് തെറ്റിക്കാതെ ഇരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹരോഗികൾ അവരുടെ ഭക്ഷണം കൃത്യസമയത്തു തന്നെ കഴുകുകയും കൃത്യസമയത്ത് തന്നെ മരുന്ന് കഴിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

x