പഞ്ചസാരയുടെ അധിക ഉപയോഗം എന്തെല്ലാം കുഴപ്പങ്ങൾ വരുത്തിവയ്ക്കും ? ഒരു ദിവസം എത്ര അളവിൽ പഞ്ചസാര കഴിക്കാം ? എല്ലാ വിവരങ്ങളും അറിയാം.. !!

മധുരം ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ലല്ലേ.. എന്നാൽ നമ്മുടെ ഇഷ്ടമായ ഈ മധുരം അഥവാ പഞ്ചസാരയുടെ അധിക ഉപയോഗം എന്തൊക്കെ കുഴപ്പങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്നും ഒരു ദിവസം എത്ര പഞ്ചസാര കഴിക്കണമെന്നും നമുക്കൊന്നു നോക്കാം. 

ഒരു ടീസ്പൂൺ പഞ്ചസാര കഴിച്ചു എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് നിങ്ങൾ ഇപ്പോൾ 4 ഗ്രാം പഞ്ചസാര കഴിച്ചു എന്നുള്ളതാണ്. ഇതിൽ തന്നെ ഏകദേശം 16 കാലറി ഊർജം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ഏകദേശം 6 ടീസ്പൂൺ വരെ അളവിൽ പഞ്ചസാര കഴിക്കാം. ഇനി പുരുഷന്മാരുടെ കാര്യമാണെങ്കിൽ ആരോഗ്യമുള്ള ഒരാൾക്ക് ഏകദേശം 9 ഗ്രാം പഞ്ചസാര കഴിക്കാം.

ഇത് ഏകദേശം 36 ഗ്രാം വരെ കാണും. ഇതിൽ കൂടുതൽ ഉള്ള പഞ്ചസാര ഉപയോഗം തീർച്ചയായും പറയേണ്ട കാര്യമില്ലല്ലോ അനാരോഗ്യകരം തന്നെ. ഇതിങ്നെ ആയിരിക്കെ ഇതിനു പുറത്തു നമ്മൾ കഴിക്കുന്ന ഒരു പാക്കറ്റ് ജ്യൂസ് അല്ലെങ്കിൽ കടയിൽ നിന്ന് കുടിക്കുന്ന ഒരു ഷെയ്ക് ഒരു കോള എന്നിവയിൽ നമുക്കു ആവശ്യമുള്ള പഞ്ചസാരയുടെ ഇരട്ടിയുണ്ട് എന്നു പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. 

അങ്ങനെയിരിക്കെ അമിതമായ പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു അപകടം എന്നു പറയുന്നത് അമിത വണ്ണം തന്നെയാണ്. എന്തിനേറെ പറയുന്നു നമുക്കു ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കു. ഓരോ കുട്ടികളിലും നമുക്ക് കാണാൻ കഴിയും അവരുടെ പ്രായത്തിനും ഹൈറ്റിനും കൂടുതൽ ഉള്ള തടി. നമ്മുടെ കുട്ടികൾ ഫാസ്റ്ഫുഡും ജംഗ് ഫുഡും പ്രിയമുള്ളവരാണ്. അതിനാനുസരിച്ചു അവരുടെ വണ്ണവും കൂടുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം ഉയർത്തുന്ന അടുത്ത വെല്ലുവിളി ഉയർന്ന ഹൃദ്‌രോഗ സാധ്യതയാണ്. 

കൊളസ്ട്രോൾ ഉയരുന്നതിനും പ്രമേഹ രോഗി ആകുന്നതിനും ഇത് കാരണമാകുന്നു. ഇന്ന് സർവ്വസാധാരണമായി കാണുന്ന ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്കും കാരണം മറ്റൊന്നുമല്ല. സ്ഥിരമായ പഞ്ചസാര കഴിക്കുന്നത് നമ്മുടെ പല്ലിനും കേടുപാടുകൾ ഉണ്ടാക്കുന്നു. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും പല്ലിൽ പോടുണ്ടാക്കുന്നത് പഞ്ചസാര തന്നെ ആണ്.

അമിത വണ്ണവും അമിത പഞ്ചസാരയുടെ ഉപയോഗവും നമ്മുടെ ഗാഢ നിദ്രയെ തന്നെ ബാധിക്കുന്നു. ഇങ്ങനെയുള്ളവർക്ക് ഉറക്കത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി കാണാം. പഞ്ചസാര നിങ്ങളെ വൃദ്ധനാക്കുന്നു. അതേ അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരത്തിൽ കൂടുതൽ ചുളിവുകൾ വരുന്നതിനും പ്രായത്തിൽ കവിഞ്ഞ പ്രായക്കൂടുതൽ തോന്നുന്നതിനും കാരണമാകുന്നു. മൊത്തത്തിൽ പറഞ്ഞാൽ പഞ്ചസാരയെ ഒന്നു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നു സാരം

x