ആവിയിൽ വേവിച്ചെടുക്കാൻ പറ്റുന്ന പലഹാരം. അസാധ്യ രുചി

ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് പൊടിയും ഒരു ടീസ്പൂൺ നെയ്യും ചേർക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു കപ്പ് റാഗിപ്പൊടി ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്തു തീ കെടുത്തുക. മറ്റൊരു ബൗളിലേക്ക് മാറ്റി കൈ ഉപയോഗിച്ച് ഇവ നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് അല്പസമയം മാറ്റിവയ്ക്കുക.

മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് ചേർക്കുക. ഇതോടൊപ്പം ഒരു ടേബിൾസ്പൂൺ ബദാമും ഒരു ടേബിൾസ്പൂൺ പിസ്തയും, ഒരു ടേബിൾസ്പൂൺ ട്യൂട്ടി ഫ്രൂട്ടിയും, ഒരു ടേബിൾസ്പൂൺ ഉണക്കമുന്തിരിയും ചേർക്കുക. നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ച് ചേർക്കുക. ഏകദേശം കാൽകപ്പ് പഞ്ചസാരയാണ് ആവശ്യം വരുന്നത്.

ഫ്ലേവറിന് ആവശ്യമായി അര ടിസ്പൂൺ ഏലക്ക പൊടിയും, ഒരു ടിസ്സ്പൂൺ നെയ്യും ചേർക്കുക. ശേഷം ഇവയെല്ലാം ഇളക്കി മിക്സ് ചെയ്യുക. നേരത്തെ കുഴച്ചു വച്ചിരുന്ന മാവിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം ഇവ വട്ടത്തിൽ പരത്തിയെടുക്കുക. പരത്തുമ്പോൾ നന്നായി കട്ടി കുറയാൻ പാടില്ല.

പരത്തി എടുത്ത മാവിന്റെ മുകൾ വശത്തായി തയ്യാറാക്കി വച്ചിരുന്ന മിക്സിൽ നിന്നും ഒരു ടേബിൾസ്പൂൺ വയ്ക്കുക. ശേഷം അട മടക്കുന്ന രീതിയിൽ മടക്കുക. ശേഷം ഇതിനെ എല്ലാവശവും ഒട്ടിക്കുക. ഇവ മറ്റൊരു പാത്രത്തിൽ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. വെറും 15 മിനിറ്റിനുള്ളിൽ തന്നെ ഇത് വെന്ത് വരുന്നതാണ്.നന്നായി വെന്തതിന് ശേഷം ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes