തൈര് പുഡിങ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഒരു അടിപൊളി പുഡിങ്. അതും ആവിയിൽ വേവിച്ചെടുത്തത്…

എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒന്നാണ്  പുഡ്ഡിംഗുകൾ. പലതരത്തിലുള്ള  പുഡ്ഡിംഗുകൾ നമ്മൾ കണ്ടിട്ടുണ്ട്.  എന്നാൽ പല ആളുകളും ഇത് വീടുകളിൽ ട്രൈ ചെയ്യാറില്ല. സമയക്കുറവും സാധനങ്ങളുടെ ലഭ്യത കുറവുമെല്ലാമാണ് പലപ്പോഴും ഇതിനു കാരണം.

എന്നാൽ ഇനി അങ്ങനെയല്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു  പുഡ്ഡിംഗ് നമുക്ക് പരിശോധിക്കാം. അത് രാവിലത്തെ ഭക്ഷണം ആയിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പുഡ്ഡിംഗ് കൂടിയാണ്. കാരണം സ്കൂളിൽ പോകുന്ന കുട്ടികൾ ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാൻ സാധിക്കുന്ന ഒരു പുഡ്ഡിംഗ് ആണ് ഇത്.

ഇതിനായി ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ശേഷം അതിലേക്ക് അല്പം കോൺഫ്ളവർ ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കട്ടകൾ ഒന്നും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശേഷം ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് എടുത്ത അതേ അളവിൽ കട്ടയായ തൈര് ആഡ് ചെയ്തു കൊടുക്കുക. ഇതും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് പാലാണ് ആഡ് ചെയ്യേണ്ടത്. ഇതും കണ്ടൻസ്ഡ് മിൽക്ക് എടുത്ത അതേ അളവിൽ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ട്.

ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒരു ഫ്ലേവറിനായി അല്പം ഏലയ്ക്കാപൊടി ആഡ് ചെയ്യുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുക്കുക. അതിന്ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. മാവ് ഒരുപാട് തിക്കായി പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ശേഷം ഇത് ആവിയിൽ വെച്ച് വേവിച്ച് എടുക്കാവുന്നതാണ്. ആവിയിൽ വെച്ച് വേവിക്കുമ്പോൾ ഒരു ടിന്നിൽ അടച്ചുവെച്ച് വേവിക്കുകയാണെങ്കിൽ അത്  ആവി വെള്ളം  വീഴാതിരിക്കാൻ സഹായിക്കും. ഏകദേശം ഒരു 15 മിനുട്ട് വേവിക്കുമ്പോളെക്കും ടേസ്റ്റിയായ പുഡ്ഡിംഗ് റെഡി ആയിട്ടുണ്ടാകും. അതിനുശേഷം ഇത് തണുപ്പിച്ചു  സർവ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

വളരെ ടേസ്റ്റിയും  കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതുമായ ഒരു ബ്രേക്ക് ഫാസ്റ്റ് പുഡിങ്  ആണിത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്ത്  നോക്കണം.