ശ്രീലങ്കയിൽ ലഭിക്കുന്ന നാരങ്ങ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ എളുപ്പം.

ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതിലേക്ക് ഒരു ഇഞ്ചി മുറിച്ച് ചേർക്കുക. ഇതോടൊപ്പം മൂന് ഏലക്കയും ചേർക്കുക. ഒരു വലിയ കുക്കുമ്പർ ചെറുതായി അരിഞ്ഞു ചേർക്കുക. ഇതിലേക്ക് പുതിയനില ഒരു പിടി ചേർക്കുക. ഒരു പിടി തേങ്ങ ചിറകിയതും ചേർക്കുക.

ഇതിലേക്ക് ഒരു അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ച് എടുത്തിരിക്കുന്ന ഈ മിക്സ് മറ്റൊരു ബൗളിലേക്ക് അരിച്ചു ചേർക്കുക. വേണമെങ്കിൽ ഈ മിക്സ് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. ആവശ്യമുള്ള സമയത്ത് എടുത്ത് കലക്കി വെള്ളം തയാറാക്കാൻ സാധിക്കും.

മിക്സിങ് എങ്ങനെയാണെന്ന് നോക്കാം. ഒരു ഗ്ലാസ്സിലേക്ക് മൂന്ന് ഐസ് ക്യൂബ് ചേർക്കുക. ഒരു ചെറുനാരങ്ങയുടെ മുഴുവൻ നീരും ഒഴിക്കുക. അര ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇതിലേക്ക് മുക്കാൽ ഭാഗത്തിന് താഴെയായി സോഡാ അല്ലെങ്കിൽ പച്ച വെള്ളം ചേർക്കുക.

ഇതിലേക്ക് നേരത്തെ അരച്ച് വച്ചിരിക്കുന്ന മിക്സിൽ നിന്നും ഒരല്പം ചേർക്കുക. ശേഷം കുടിക്കാവുന്നതാണ്. ഇത്രയും എളുപ്പം ശ്രീലങ്കയിൽ നിന്നും ലഭിക്കുന്ന നാരങ്ങ ജ്യൂസ് നിങ്ങളുടെ വീട്ടിലും ഉണ്ടാക്കിയെടുക്കാം.

Credits : Lillys Natural Tips

x