പല പച്ചക്കറി തോരൻ നാം കഴിച്ചു കാണാം. എങ്കിലിതാ ഇന്നൊരു സ്പെഷൽ ഉള്ളി തണ്ട് തോരൻ


കേരളീയരായ നമുക്ക് ഇഷ്ടപ്പെട്ട ഒരു വിഭവമാണ് തോരൻ. അത് എന്തിൻ്റെ ആയാലും. എന്നാൽ ഇന്ന് നമുക്ക് ഉള്ളി തണ്ട് വച്ചൊരു തോരൻ തയ്യാറാക്കാം. അപ്പോൾ ഈയൊരു സ്പഷൽ തോരൻ തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം

ഉള്ളി തണ്ട്- രണ്ടര കപ്പ്, മഞ്ഞൾപൊടി- 1/2 ടീസ്പൂൺ, തേങ്ങ- 1/2 കപ്പ്, പച്ചമുളക്- 2 എണ്ണം, ചെറിയ ഉള്ളി – 2 എണ്ണം, വെളുത്തുള്ളി – 2 എണ്ണം, ഉപ്പ്, കടുക് – 1 ടീസ്പൂൺ, വെളിച്ചെണ്ണ – 2 ടീസ്പൂൺ, തേങ്ങ ചിരവിയത് – 1/2 കപ്പ്. ഇത്രയും ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തോരൻ തയ്യാറാക്കാം.

ആദ്യം ഉള്ളി തണ്ട് അരിഞ്ഞെടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നെ ഗ്യാസ് ഓണാക്കിയ ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. പിന്നെ കടുക് പൊട്ടിച്ചെടുക്കുക. ശേഷം കറിവേപ്പില ഇട്ട് കൊടുക്കുക. പിന്നെ അതിൽ അരിഞ്ഞെടുത്ത ഉള്ളി തണ്ട് ചേർക്കുക. ശേഷം ഉപ്പും, മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സാക്കി ലോ ഫ്ലെയ്മിൽ വച്ച് മൂടിവയ്ക്കുക. ഒരു 5 മിനുട്ട് കഴിഞ്ഞ് തുറന്ന് നോക്കി ഇളക്കി കൊടുക്കുക.

അപ്പോഴേക്കും തേങ്ങ ചിരവിയത് എടുത്ത് മിക്സിയുടെ ജാറിലിടുക. ശേഷം അതിൽ ചെറിയ ഉള്ളിയും, പച്ചമുളകും, വെളുത്തുള്ളിയും, ചേർത്ത് ഒന്ന് കറക്കി എടുക്കുക. പിന്നെ അതെടുത്ത് ഉള്ളി തണ്ട് പാകമായതിൽ ചേർത്ത് മിക്സാക്കുക. പിന്നെ ലോ ഫ്ലെയ്മിൽ ഒരു രണ്ട് മിനുട്ട് മൂടി വയ്ക്കുക. ശേഷം തുറന്നു നോക്കി പാകമായാൽ ഇറക്കി വയ്ക്കുക. ഈസി ടേസ്റ്റി ഉള്ളി തണ്ട് തോരൻ റെഡി.

x