എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു cake. പാലും മുട്ടയും ചേർത്തട്ടില്ല

സാധാരണ ഒരു കേക്ക് ഉണ്ടാക്കാൻ ഒരുപാട് ചെരുവുകൾ ആവശ്യമായി വരും. എന്നാൽ ഇവിടെ ഉണ്ടാക്കുന്ന കേക്ക് കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഈ കേക്കിൽ പാലും മുട്ടയും ഒന്നും ഉപയോഗിക്കുന്നില്ല. അതോകെണ്ട് തന്നെ മുട്ട കഴിക്കാത്തവർക്കും ഈ cake കഴിക്കാൻ കഴിയുന്നതാണ്.

അരക്കപ്പ് ചെറുചൂടുവെള്ളം ഒരു ബൗളിലേക്ക് ഒഴിക്കുക. വെള്ളത്തിനു പകരമായി പാലും ഉപയോഗിക്കാവുന്നതാണ്. രണ്ട് പാക്കറ്റ് ഓറിയോ ബിസ്കറ്റ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഓറിയോ ബിസ്കറ്റ്, നേരത്തെ ബൗളിലേക്ക് ഒഴിച്ചുവച്ച ചെറുചൂടുവെള്ളത്തിലേക്ക് ചേർക്കുക.

ഈ കൂട്ടിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക. ശേഷം ഇവ നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നതാണ് കേക്കിന്റെ ബാറ്റർ. ഒരു കേക്ക് ടിന്നിന്റെ എല്ലാ വശത്തും നെയ്യ് പുരട്ടിയതിനുശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന ബാറ്റർ ഇതിലേക്ക് ഒഴിക്കുക.

മറ്റൊരു പോണിയിൽ അല്പം വെള്ളം നിറച്ച് ചൂടാക്കാൻ വയ്ക്കുക. വെള്ളം ചൂടായതിനു ശേഷം തയ്യാറാക്കി വച്ചിരുന്ന കേക്ക് ടിന്ന് ഇതിലേക്ക് ഇറക്കിവെക്കുക. ശേഷം ഒരു മൂടി കൊണ്ട് അടച്ചു വെച്ച് ബേക്ക് ചെയ്യുക. ഏകദേശം അര മണിക്കൂറാണ് ബേക്ക് ചെയ്യേണ്ടത്. അരമണിക്കൂറിനുശേഷം ഇവ തണുപ്പിക്കാൻ വയ്ക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി, മുറിച്ച് കഴിക്കാവുന്നതാണ്.

Credits : She Book

x