വളരെ എളുപ്പം സായിപ്പിന്റെ വട തയ്യാറാക്കാം.

ഒരു മിക്സിയുടെ ജാറിലേക്ക് ഒരു സബോള ചെറുതായി അരിഞ്ഞത് ചേർക്കുക. ഒരു ഉരുള കിഴങ്ങ് പുഴുങ്ങിയത് ചെറുതായി അരിഞ്ഞു ചേർക്കുക. ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, എട്ട് വെളുത്തുള്ളിയുടെ അല്ലി ചെറുതായി അരിഞ്ഞത്, ഒരു ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ ഉപ്പും ചേർക്കുക. ഇതിലേക്ക് 300ഗ്രാം ബോൺലെസ് ചിക്കൻ ചേർക്കുക.

ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബ്രെഡ് ഗ്രമ്സ് ചേർക്കുക. ഇതോടൊപ്പം മുക്കാൽ ടീസ്പൂൺ ഗരംമസാലയും ചേർത്ത് ഇവ എല്ലാം നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിൽ ഇരിക്കുന്ന ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം ഇവയെല്ലാം നന്നായി കുഴച്ചെടുക്കുക.

കയ്യിൽ ഒരല്പം വെളിച്ചെണ്ണ തേച്ച് ഇതിൽ നിന്നും കുറച്ച് എടുത്ത് വട പരത്തുന്ന രീതിയിൽ ചെയ്തെടുക്കുക. എല്ലാതും ഇതുപോലെ ചെയ്തു എടുത്താൽ ഒരു രണ്ടു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം ഇത് പുറത്തെടുത്ത് അരിപ്പൊടിയിൽ മുക്കി എടുക്കുക. എല്ലാ വശത്തും അരിപ്പൊടി ആയാൽ രണ്ടു കോഴിമുട്ട മിക്സ് ചെയ്തതിൽ മുക്കി എടുക്കുക.

ശേഷം ബ്രെഡ് ഗ്രമ്സിലും മുക്കിയെടുക്കുക. ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോന്നും ഇട്ട് കൊടുത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കുക. ഒരുവശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം തിരിച്ചിടുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരല്പം മയോണൈസ്, അല്ലെങ്കിൽ ടൊമാറ്റോ സോസ് ചേർത്ത് കഴിക്കാവുന്നതാണ്.

Credits : Lillys Natural Tips

x