ഇതിനായി രണ്ട് സവാള പൊടിയായരിഞ്ഞ് ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് കടലമാവ് ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവ നന്നായി കൈ ഉപയോഗിച്ച് കൂട്ടി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് കട്ടിയുള്ള മാവായി കുഴച്ചെടുക്കുക.
പക്കുവടക്ക് തയ്യാറാക്കുന്ന മാവിന്റെ കട്ടിയിൽ വേണം തയ്യാറാക്കുവാൻ. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ ടീസ്പൂൺ മാവ് എടുത്ത് വെളിച്ചെണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക. ബാക്കിയുള്ള മാവും ഇതുപോലെ ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
മറ്റൊരു പാനിൽ ഒരു ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഓയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് ചേർക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ചേർക്കുക. ഇതോടൊപ്പം ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, മൂന്ന് ടേബിൾ സ്പൂൺ പൊടിയായി അരിഞ്ഞ സവാളയും ചേർക്കുക. ഇതിലേക്ക് അൽപം ഉപ്പും ചേർത്ത് ഇവയെല്ലാം നന്നായി ഇളക്കി വഴറ്റിയെടുക്കുക.
സബോളയുടെ എല്ലാം നിറം മാറി വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസ്, ഇനി രണ്ട് ടേബിൾസ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ സോയാസോസും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക.
ഇവ നന്നായി തിളച്ച് വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി മിക്സ് ചെയ്യുക. ശേഷം അര കപ്പ് ചൂടുവെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് കട്ടിയുള്ള രൂപത്തിൽ ആക്കുക. ശേഷം ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വച്ചിരുന്നവ ചേർത്ത് ഇളക്കുക. ശേഷം തീ കെടുത്തി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
Credits : Amma Secret Recipes