ബ്രെഡ്ഡും റവയും മുട്ടയും ഉപയോഗിച്ച് ഇങ്ങനെയൊരു പല ഹാരം ഉണ്ടാക്കി നോക്കു. ബേക്കറിയിൽ നിന്നും ലഭിക്കുന്ന അതേ സ്വാദ്.

ബ്രെഡും റവയും മുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പം തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പലഹാരം പരിചയപ്പെടാം. ആവിയിൽ ഉണ്ടാക്കുന്നതിനാൽ ഈ പലഹാരം ഉണ്ടാക്കുന്നതിനായി എണ്ണ ആവശ്യമില്ല. ഇതിലേക്ക് ആവശ്യമായ കൂട്ടും, എങ്ങനെ ഉണ്ടാക്കാം എന്നുമാണ് കീഴെ നൽകിയിരിക്കുന്നത്. ആറ് ബ്രെഡ് ചെറുതായി കൈകൊണ്ട് പൊടിച്ച് മിക്സിയിൽ ഇടുക. ബ്രെഡ് നന്നായി മിക്സിയിൽ ഇട്ട് പൊടിച്ചെടുത്തതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക.

അതേ മിക്സിയുടെ ജാറിലേക്ക് മൂന് കോഴി മുട്ട ഒഴിക്കുക. ഇതിലേക്ക് മധുരത്തിനായി ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ഏകദേശം ആറു ടേബിൾസ്പൂൺ പഞ്ചസാരയാണ് ഇവിടെ ചേർക്കുന്നത്. ഇതിനോടൊപ്പം അരടീസ്പൂൺ വാനില എസൻസ് ചേർക്കുക.

ഇവയെല്ലാം ചേർത്ത് നന്നായി മിക്സിയിലിട്ട് അരച്ചെടുക്കുക. നേരത്തെ പൊടിച്ചു മാറ്റിവച്ചിരുന്ന ബ്രഡിനിലേക്ക് മുട്ടയുടെ മിക്സ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് അര കപ്പ് റവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിനോടൊപ്പം അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർക്കുക.

ഇതിലേക്ക് അരക്കപ്പ് പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ നെയ്യ് തേച്ച്, അതിന്റെ മുകളിൽ ഒരു വാഴയില വെച്ച്, അതിന്റെ മുകളിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് ഒഴിച്ചു കൊടുക്കുക. ശേഷം ആവി കേറ്റാൻ വയ്ക്കുക. ആവിയിൽ ഇരുന്ന് ഒരു 15 മിനിറ്റ് വെന്തുകഴിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Ladies Planet by Ramshi

x