ചിക്കനോ ബീഫോ ഇല്ലാതെ വളരേ എളുപ്പത്തിൽ തയ്യാറാക്കാം “മന്തി റൈസ് “

മന്തി വിഭവങ്ങൾ എല്ലാവർക്കുമറിയാം. വളരെ സ്പെഷ്യൽ ആയ വ്യത്യസ്ത രീതിയിലുള്ള മന്തി വിഭവങ്ങൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഇന്ന് ചിക്കൻ, മട്ടൻ, ബീഫ് അങ്ങനെയുള്ള ഒന്നും ഉപയോഗിക്കാതെയുള്ള മന്തി റൈസ് എങ്ങനെയാണ് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ഇതിനായി ആദ്യമായി ഒരു കടായി പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക. ഇതിന് പകരമായി ഓയിൽ ചേർക്കാവുന്നതാണ്. നെയ്യ് ഉരുകി വരുമ്പോൾ ഇതിലേക്ക് രണ്ടു കഷണം കറുവപ്പട്ട, ഒരു ബേലീഫ്, മൂന്ന് ഗ്രാമ്പൂ, രണ്ടു ഏലയ്ക്കാ എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക. അതിനുശേഷം ഇതിലേക്ക് ചെറിയ കഷണം ഇഞ്ചിയും മൂന്ന് വെളുത്തുള്ളി അല്ലിയും രണ്ട് പച്ചമുളകും നന്നായി മിക്സിയിൽ ബ്ലെൻഡ് ചെയ്തത് ഒരു ടേബിൾസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇതിന്റെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് രണ്ട് വലിയ സവാള നീളത്തിൽ അരിഞ്ഞത് ചേർക്കുക. ഇനി പാൻ മൂടി വെച്ച്‌ വേവിച്ച ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല ചേർക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. പൊടികളുടെ പച്ചമണം മാറിയതിനുശേഷം ഇതിലേക്ക് ഒരു തക്കാളി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത് ചേർക്കുക. ഇതൊന്നു വെന്തു വരുന്നതുവരെ അടച്ചുവെച്ചു വേവിക്കുക.

ശേഷം ചിക്കൻ സ്റ്റോക്ക് രണ്ട് ക്യൂബ് ചേർത്ത് ഉരുക്കുക. ഇനി ഇതിലേക്ക് അല്പം മല്ലിയില ചേർക്കുക. അതിനു ശേഷം രണ്ടര കപ്പ് തിളച്ച വെള്ളം ഒഴിക്കുക. ശേഷം ഒന്നരക്കപ്പ് ബസുമതി റൈസ് കഴുകി വാരി കുതിർത്തുവച്ചത് ചേർത്ത് കൊടുക്കുക. ഇനി ഇതിലെ വെള്ളം വടറ്റുന്നതു വരെ അടച്ചുവെച്ച് വേവിക്കുക. വെള്ളം എല്ലാം നന്നായി വറ്റി കഴിഞ്ഞശേഷം ഇതിനു നടുവിലേക്ക് ചെറിയ ബൗളിൽ കനൽ ഇട്ട് പുകച്ച ശേഷം 10 മിനിറ്റ് നേരം മൂടി വെക്കുക. വളരെ ടേസ്റ്റ് ആയ മന്തി റൈസ് തയ്യാർ.