പിങ്ക് നിറത്തിലുള്ള നാരങ്ങ ജ്യൂസ്. ഫുഡ് കളർ ഇല്ലാതെ തയ്യാറാക്കാം.

പിങ്ക് നിറത്തിലുള്ള നാരങ്ങ ജ്യൂസ് തയ്യാറാക്കിയാലോ. യാതൊരു തരത്തിലുള്ള ഫുഡ് കളർ ചേർക്കാതെ ഇത് തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര് മുഴുവനായി പിഴിഞ്ഞ് ഒഴിക്കുക. ഇതിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചേർക്കുക.

ഇതോടൊപ്പം നിങ്ങളുടെ മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കുക. രണ്ട് ഗ്ലാസ് ഉണ്ടാക്കുന്നതിന് ഏകദേശം അഞ്ച് ടേബിൾസ്പൂൺ വരെ പഞ്ചസാര ചേർക്കാവുന്നതാണ്. ഉണ്ടാക്കുന്ന വെള്ളത്തിന് തണുപ്പ് ലഭിക്കുന്നതിനായി ഇതിലേക്ക് 4 ഐസ്ക്യൂബ് ചേർക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിനു വെള്ളവും ഒഴിക്കുക.

ഇനിയാണ് ഈ നാരങ്ങാവെള്ളത്തിൽ പിങ്ക് നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന രഹസ്യ ചേരുവ ഇടേണ്ടത്. പിങ്ക് നിറം ലഭിക്കുന്നതിനായി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഉറുമാമ്പഴം ( മാതളനാരങ്ങ ) ചേർക്കുക.ശേഷം ഇവ നന്നായി അരച്ച് എടുക്കുക. പരമാവധി എല്ലാം അരയുന്ന രീതിയിൽ അരച്ചെടുക്കുക.

ശേഷം മറ്റൊരു ഗ്ലാസ്സിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. തണവ് ഇഷ്ടമില്ലാത്തവർ ഐസ് ക്യൂബ്സ് മിക്സിയിൽ ഇടേണ്ടതില്ല. എന്നാൽ തണവോടുകൂടി കഴിക്കുമ്പോഴാണ് ഈ ജ്യൂസിന് കൂടുതൽ മധുരം ലഭിക്കുന്നത്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x