ഗോതമ്പുപൊടിയും കോഴിമുട്ടയും ഉപോയോഗിച്ച് ഇങ്ങനെ ചെയ്ത് നോക്കു. ഇങ്ങനെ ഒരു ദോശ നിങ്ങൾ കഴിച്ചട്ടുണ്ടാവില്ല.

ഗോതമ്പുപൊടിയും കോഴിമുട്ടയും ഉപോയോഗിച്ച് ഇങ്ങനെ ചെയ്ത് നോക്കു. ഇങ്ങനെ ഒരു ദോശ നിങ്ങൾ കഴിച്ചട്ടുണ്ടാവില്ല. ഇതിലേക്ക് ആവശ്യമായ ചേർവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾസ്പൂൺ പഞ്ചസാര ചേർക്കുക.

ഇവ രണ്ടും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. പഞ്ചസാര മുട്ടയിൽ നന്നായി അലിഞ്ഞതിന് ശേഷം ഇതിലേക്ക് മൂന്നു ടേബിൾ സ്പൂൺ ഗോതമ്പു പൊടി ചേർക്കുക. ഇതോടൊപ്പം മൂന്ന് ടേബിൾ സ്പൂൺ വെള്ളവും ചേർക്കുക. ശേഷം ഇവ നന്നായി ഇളക്കി മിക്സ് ചെയ്യുക.

ഒട്ടും കട്ടകൾ ഇല്ലാതെ വേണം മാവ് കലക്കി എടുക്കുവാൻ. മറ്റൊരു പാനിൽ അൽപം വെളിച്ചെണ്ണ തേച്ച് ചൂടാക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഒരു തവി മാവ് എഴുത്ത് ദോശ പറത്തുക. ആവശ്യത്തിന് കട്ടി വേണം ദോശ പരത്തുമ്പോൾ.

ദോശയുടെ നിറം ചെറുതായി മാറി വരുമ്പോൾ ഇതിന്റെ മുകൾ വശത്തായി ഒരു ടിസ്പൂൺ ജാമ് തേക്കുക. ശേഷം ദോശ നടു മടക്കുക. ബാക്കി ഉള്ള മാവും ഇത് പോലെ ദോശ പരത്തി എടുക്കുക.ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x