മീൻ പൊരിക്കുമ്പോൾ ഈ രുചിക്കൂട്ട് ട്രൈ ചെയ്ത് നോക്കൂ. എന്തു രുചിയാണെന്ന് അറിയാമോ.

മീൻ പൊരിച്ചത് എല്ലാവർക്കും ഇഷ്ടമാണല്ലോ. നല്ല സ്വാദുള്ള ഒരു മീൻ പൊരിച്ചത് ഉണ്ടെങ്കിൽ എല്ലാവർക്കും വയറു നിറയെ ഭക്ഷണം കഴിക്കാൻ സാധിക്കും. വയറുനിറയുന്നതോടൊപ്പം മനസും നിറയണം. ഇത്തരത്തിൽ മനസ്സ് നിറയുന്ന തരത്തിലുള്ള വളരെ സ്വാദിഷ്ടമായ ഒരു മീൻ പൊരിച്ചതിന്റെ റെസിപി ഇന്നിവിടെ പരിചയപ്പെടാം.

ഇതിനായി 400 ഗ്രാം മീൻ ഇഷ്ടമുള്ള രീതിയിൽ മുറിച്ചു കഴുകിവൃത്തിയാക്കി എടുക്കുക. ഇഷ്ടമുള്ള മീൻ എടുക്കാവുന്നതാണ്. ഇനി മിക്സിയുടെ ജാറിലേക്ക് 4 വെളുത്തുള്ളി അല്ലി, 2 ചുവന്നുള്ളി, ഒരിഞ്ച് നീളമുള്ള ഇഞ്ചി ചെറുതായരിഞ്ഞത്, ഒരു തണ്ട് കറിവേപ്പില, എന്നിവ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് എരുവിനായി രണ്ടേ കാൽ ടീസ്പൂൺ കശ്മീരി മുളകുപൊടി ചേർക്കുക.

അതുപോലെ തന്നെ ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ മുഴുവനായുള്ള കുരുമുളകും ഇട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ വലിപ്പമുള്ള വാളംപുളി കുറച്ചുനേരം 2 ടേബിൾ സ്പൂൺ വെള്ളത്തിലിട്ട് ആ വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുക.

ഇനി ഇത് ഒന്ന് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് 3 ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത ശേഷം ഒന്നുകൂടെ അരച്ചെടുക്കണം. ഇനി അരച്ചെടുത്ത മിക്സ് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷണത്തിൽ പുരട്ടുക. ഇതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി, കാൽ ടീസ്പൂൺ ഉലുവാപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത ശേഷം ഇത് നന്നായി മീനിലേക്ക് തേച്ചു പിടിപ്പിക്കുക.

അരിപ്പൊടിക്കു പകരം കോൺഫ്ലവർ എടുക്കുന്നത് നന്നായിരിക്കും. ഇനി ഇത് അരമണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക. തേച്ചുപിടിപ്പിച്ച മസാല എല്ലാം മീനിൽ നന്നായി പിടിക്കാൻ വേണ്ടിയാണ് റെസ്റ്റ് ചെയ്യുന്നത്. ഇനി പാനിൽ അല്പം ഓയിൽ ഒഴിച്ച് അതിലേക്ക് അല്പം കടുക് ഇട്ടു കൊടുത്തശേഷം മസാല പിടിപ്പിച്ചിരിക്കുന്ന മീൻ കഷണങ്ങൾ എല്ലാം തന്നെ നന്നായി ഫ്രൈ ചെയ്തെടുക്കുക.

ഫ്രൈ ചെയ്യുന്ന സമയത്ത് കറിവേപ്പില ഇട്ട് കൊടുക്കുന്നത് ഇതിന് ടേസ്റ്റ് കൂട്ടുന്നതായിരിക്കും. ഇപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ തയ്യാറായിരിക്കുന്നു.

x