ഇതുവരെയും നിങ്ങൾ കഴിക്കാത്ത വിഭവം. എന്നാൽ ഇത്രയും എളുപ്പം തയ്യാറാക്കാം.

ഒരു കോഴിമുട്ട പൊട്ടിച്ച് മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് അരക്കപ്പ് പാലും ഒഴിക്കുക. ഇതോടൊപ്പം അരക്കപ്പ് വെള്ളവും, ഒരു കപ്പ് മൈദ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ അരച്ചെടുക്കണം. ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതേസമയം 200ഗ്രാം ബോൺലെസ് ചിക്കൻ ഉപ്പും കുരുമുളകു പൊടിയും ഇട്ട് വേവിച്ച് മിക്സിയിലിട്ട് ചെറിയ കഷണങ്ങളായി പൊടിച്ചെടുക്കുക.

ഈ ചിക്കൻ നേരത്തെ അരച്ചുവെച്ചിരിക്കുന്ന മുട്ടയുടെ മിക്സ്സിലേക്ക് ചേർക്കുക. ഇതിലേക്ക് അര സബോള പൊടിയായി അരിഞ്ഞതും, അര ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും, എരുവിന് ആവശ്യമായ ചില്ലി ഫ്ലേക്സും, അര ടിസ്പൂൺ കുരുമുളക് പൊടിയും, മൂന് ടേബിൾ സ്പൂൺ മയോണൈസും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. മറ്റൊരു നോൺസ്റ്റിക് പാൻ ചൂടാക്കാൻ വെക്കുക.

ഇതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ദോശ പരത്തുക. ഇവ പാനലിൽ നിന്ന് വിട്ട് വരുമ്പോൾ തിരിച്ചിട്ട മറുവശം വേവിക്കുക. അധികം വേവിക്കാതെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. തയ്യാറാക്കിയിരിക്കുന്ന ദോശയുടെ നടു വശത്തായി രണ്ട് ടേബിൾ സ്പൂൺ മസാല കൂട്ട് ചേർക്കുക.

ശേഷം ദോശ നാലുഭാഗത്തുനിന്നും മടക്കുക. ശേഷം ഒരു ഇഡ്ഡലിത്തട്ടിന്റെ മുകളിൽ വെക്കുക. മടക്കി വച്ചിരിക്കുന്നു ദോശയുടെ മുകൾ വശത്തായി അല്പം ചില്ലിസോസ് തേക്കുക. ഇതിന്റെ മുകളിലായി അല്പം ചീസ് വിതറുക. ഇഡലി പാത്രത്തിൽ വെള്ളം ഇല്ലാതെ പത്ത് മിനിറ്റ് ചൂടാക്കാൻ വയ്ക്കുക. ശേഷം ഇതിലേക്ക് തട്ട് ഇറക്കി വെച്ച് അടച്ച് വെച്ച് വേവിക്കുക. തീ ചുരുക്കി വെച്ച് 10 മിനിറ്റ് വേവിച്ചാൽ മതിയാകും. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്

Credits : Amma Secret Recipes

x