വെറും 5 മിനിറ്റിനുള്ളിൽ വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന സ്പെഷ്യൽ ദോശ പരിചയപ്പെടാം.

വീടുകളിൽ എല്ലായിപ്പോഴും ലഭിക്കാവുന്ന രണ്ട് പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി വിഭവം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ അല്ലെങ്കിൽ ഗോതമ്പു പൊടി ചേർക്കുക. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശയ്ക്ക് മാവ് കലക്കുന്ന രീതിയിൽ കലക്കിയെടുക്കുക.

മാവ് നന്നായി മിക്സ്സായതിന് ശേഷം മറ്റൊരു പാത്രത്തിൽ രണ്ടു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കലക്കിയെടുക്കുക. ഈ മുട്ടയിലേക്ക് നിങ്ങളുടെ ഇഷ്ടത്തിന് വെജിറ്റബിൾസ് ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്. ഇത്രയും ചെയ്തു കഴിഞ്ഞാൽ ഒരു പാനിൽ വെളിച്ചെണ്ണ നന്നായി എല്ലാ സ്ഥലത്തും തേച്ചുപിടിപ്പിച്ച് ചൂടാക്കാൻ വയ്ക്കുക.

വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ ഇതിന്റെ മുകളിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ദോശ മാവിൽ നിന്നും മാവെടുത്ത് ഒരു ദോശ പരത്തുക. ഇതിന്റെ മുകളിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മുട്ടയിൽ നിന്ന് രണ്ട് സ്പൂൺ മുട്ട പരത്തി കൊടുക്കുക. ദോശ മറിച്ചിട്ട് മുട്ട ഉള്ള ഭാഗം നന്നായി വേവിക്കുക. ഇരുവശവും മറിച്ചിട്ട് നന്നായി മൊരിയിപ്പിക്കണം.

ഇരുവശവും നല്ല രീതിയിൽ മൊരിഞ്ഞതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതേ പ്രക്രിയ ഉപയോഗിച്ച് തന്നെ ബാക്കിയുള്ളവയും ചെയ്തെടുക്കുക. ഇങ്ങനെ വെറും അഞ്ചു മിനിറ്റ് കൊണ്ട് മറ്റ് കൂട്ടാൻ ഒന്നും കൂടാതെ കഴിക്കാൻ സാധിക്കുന്ന പലഹാരം ഉണ്ടാക്കി എടുക്കാവുന്നതാണ്.

Credit : She Book

x