രാത്രി ഭക്ഷണത്തിന് വ്യത്യസ്തമായ സ്പെഷ്യൽ ഓട്ടട ഉണ്ടാക്കാം ! അതും വളരെ പെട്ടെന്ന്…

രാത്രി ഭക്ഷണത്തിന് ചോറും ചപ്പാത്തിയും കഴിച്ചു മടുത്തെങ്കിൽ ഇതാ ഒരു പുതിയ വിഭവം. വളരെ ടേസ്റ്റ് ഉള്ളതും എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ “ഓട്ടട” ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

അതിനായി ആദ്യമായി ഒരു ബൗളിലേക്ക് 2 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. അരിപ്പൊടി വറുത്തത് ആവാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച് മിക്സ് ചെയ്യണം. വെള്ളം ഒഴിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

നന്നായി തിളച്ച വെള്ളവും സാധാരണ വെള്ളവും മിക്സ് ചെയ്തു വേണം ഇതിലേക്ക് ഒഴിച്ചു കൊടുത്തു കുഴയ്ക്കാൻ. ആദ്യം പൊടിയിലേക്ക് അൽപം ചൂടുവെള്ളം ഒഴിക്കുക. അതിനോടൊപ്പം അല്പം പച്ച വെള്ളം ഒഴിക്കുക. അതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഇതുപോലെ മാവ് ഇഡ്ഡലി മാവിന്റെ കൺസിസ്റ്റൻസിയിൽ വരുന്ന പരുവത്തിൽ ചൂടുവെള്ളവും പച്ച വെള്ളവും മാറിമാറി ഒഴിച്ചു കൊടുത്തു വേണം കുഴച്ചെടുക്കണം.

ഇനി ഇതിലെ കട്ടകൾ നീക്കാനായി മിക്സിയിലടിച്ച് എടുക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതിനുശേഷം ഈ മാവിന്റെ പകുതി ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ബൗളിലേക്ക് മാറ്റുക. അതിനു ശേഷം ബാക്കിയുള്ള മാവും ഇതുപോലെ മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ശേഷം ചേർത്ത് കൊടുക്കുക.

അതോടൊപ്പം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ബേക്കിംഗ് പൗഡറും ചേർത്ത് കൊടുക്കുക. ഇത് നന്നായി അരിച്ചെടുത്ത ശേഷം ഇത് നേരത്തെ തയ്യാറാക്കിവെച്ച മാവിലേക്ക് ഒഴിച്ചു നന്നായി മിക്സ് ചെയ്യുക. മാവ് എവിടെ തയ്യാറായിരിക്കുന്നു. ഇനി ദോശ കല്ല് ചൂടാകുമ്പോൾ അതിലേക്ക് മാവ് ഒഴിച്ചു കൊടുത്തു ദോശയിൽ തുളകൾ വീണു തുടങ്ങുമ്പോൾ അടച്ചുവെച്ച് വേവിച്ചെടുക്കുക. വളരെ ടേസ്റ്റിയായ ഓട്ടട തയ്യാറായിരിക്കുന്നു.

x