ചിക്കൻ കറി ഇങ്ങനെ വെച്ച് നോക്കു. ഒരു അടിപൊളി മസാല. ഇങ്ങനെ ഉണ്ടാക്കിയാൽ ചിക്കൻ കറിക്ക് കൂടുതൽ സ്വാദ് ലഭിക്കും.

സാധാരണ വീട്ടിൽ ഉണ്ടാക്കുന്ന ചിക്കൻ കറിയേക്കാൾ കൂടുതൽ സ്വാദോടുകൂടി ചിക്കൻ കറി ഉണ്ടാക്കാം. ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച്, ചൂടാക്കിയെടുക്കുക. ഓയിൽ ചൂടായതിനു ശേഷം ഇതിലേക്ക് അര ടേബിൾ സ്പൂൺ ചെറിയ ജീരകം ചേർക്കുക. ചെറിയ കഷ്ണം കറുകപ്പട്ട, മൂന്ന് ഏലക്ക, രണ്ട് ഗ്രാബുവും ഒരു തക്കോലം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒരു വലിയ സബോള ചെറുതായി അരിഞ്ഞത് ചേർക്കുക.

സബോള വാട്ടി വരുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം 500ഗ്രാം ബോൺലെസ് ചിക്കൻ ചെറുതായി അരിഞ്ഞത് ചേർക്കുക. നന്നായി ഇളക്കി പാചകം ചെയ്യുക, ഇറച്ചിയുടെ കളർ മാറുമ്പോൾ തീ ചുരുക്കുക. ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞപ്പൊടി, എരുവിന് അനുസരിച്ച് മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി എടുക്കുക.

ഇവ നന്നായി മിക്സ് ചെയ്ത് 10 മിനിറ്റ് അങ്ങനെ വയ്ക്കുക. ശേഷം ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അൽപനേരം ഇളക്കി കൊടുത്ത് പാചകം ചെയ്യുക. ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി അരിഞ്ഞത്, രണ്ട് പച്ചമുളക്, വെള്ളത്തിലിട്ട് കുതിർത്തിയ 6 അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക . അരച്ചെടുത്തിരിക്കുന്ന ഈ കൂട്ട് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് ചേർത്ത് വീണ്ടും ഇളക്കുക.

എണ്ണ നന്നായി തെളിഞ്ഞു വരുന്നതു വരെ ഇളക്കുക. എണ്ണ തെളിഞ്ഞു വന്നാൽ ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. ശേഷം ഇവ 15 മിനിറ്റ് അടച്ചുവച്ച് പാചകം ചെയ്യുക. 15 മിനിറ്റിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടറും, ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. മറ്റൊരു പാത്രത്തിലേക്ക് ചിക്കൻകറി മാറ്റി വിളമ്പാവുന്നതാണ്.

Credits :Amma Secret Recipes

x