ചിക്കൻ ഫ്രൈ ഇങ്ങനെ വെച്ച് നോക്കു.. വ്യത്യസ്തമായ രീതിയിൽ, രുചിയോടെ..

തൊലി കളഞ്ഞ 12 അല്ലി വെളുത്തുള്ളി , ഒരു ചെറിയ കഷണം ഇഞ്ചി, ആവശ്യത്തിന് വേപ്പില ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ മാറ്റുക. ഇവിടെ രണ്ട് കിലോക്ക് മീതെ തൂക്കമുള്ള ചിക്കനാണ് എടുത്തിരിക്കുന്നത്. ഇതിലേക്ക് നേരത്തെ അരച്ചുവെച്ചിരിക്കുന്ന പേസ്റ്റ് ചേർക്കുക.

ഇതോടൊപ്പം ഒരു കോഴിമുട്ടയും പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒന്നര ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടിസ്പൂൺ ചിക്കൻ മസാലയും , അര ടീസ്പൂൺ കുരുമുളകുപൊടിയും, കാൽ ടിസ്പൂൺ ഗരം മസാലയും, രണ്ടു ചെറുനാരങ്ങയുടെ നീരും, മൂന് ടിസ്പൂൺ കോൺഫ്ലവർ പൊടിയും ചേർത്ത് ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക.

എല്ലാ ഭാഗത്തേക്കും ഇത് തേച്ചു പിടിപ്പിച്ചതിനു ശേഷം, കുറച്ച് എല്ലുതുള്ളി ചെറുതായി ചതച്ചത് ഇതിലേക്ക് ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ശേഷം അര മണിക്കൂർ മാറ്റി വെക്കുക. അര മണിക്കൂറിന് ശേഷം ഒരു പാനിൽ വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.

ഫ്രൈ ചെയ്യുന്ന സമയത്ത് ഇതിലേക്ക് പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിക്കാവുന്നതാണ്. വളരെ എളുപ്പം തന്നെ വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കിയ ചിക്കൻ ഫ്രൈയാണിത്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x