ക്ഷീണം പാമ്പകടക്കാൻ ഇത് മാത്രം മതി. വളരെ എളുപ്പം തയ്യാറാക്കാം.

ഇപ്പോഴത്തെ ചൂട് കാലാവസ്ഥയിൽ വെള്ളം കുടിക്കുന്നത് വളരെ അത്യാവശ്യമാണ്. കടകളിൽ നിന്നും ജ്യൂസ് വാങ്ങി കുടിക്കുമ്പോൾ വളരെ ചിലവും, അതോടൊപ്പം ജ്യൂസ് ഉണ്ടാക്കുന്നത് നല്ല പഴങ്ങൾ കൊണ്ടാണോ എന്ന് നമുക്ക് ഉറപ്പു വരുത്താൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ വ്യത്യസ്തമായ ജ്യൂസുകൾ ഉണ്ടാക്കി തുടങ്ങിയിരിക്കുകയാണ് ജനങ്ങൾ.

വളരെ എളുപ്പം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വ്യത്യസ്തമായ ഒരു ജ്യൂസ്‌ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു ക്യാരറ്റ് നന്നായി വേവിച്ച് മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് ഒരു നേന്ത്രപ്പഴവും ചെറുതായി മുറിച്ച് ചേർക്കുക. ഇതോടൊപ്പം കാൽ ലിറ്റർ പാല് നന്നായി തണുപ്പിച്ച് കട്ട ആക്കിയതും ഇടുക.

ഇതിലേക്ക് കുരു കളഞ്ഞ രണ്ട് ഈന്തപ്പഴവും, ഒരു കപ്പ് തണുത്ത പാലം ചേർക്കുക. നേരത്തെ ചേർത്ത കട്ട പാലിന് പുറമേയാണ് ഇപ്പോൾ ചേർത്ത ഒരു കപ്പ് പാല്. ഇതിലേക്ക് നിങ്ങളുടെ ആവശ്യാനുസരണം പഞ്ചസാരയും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ ആവണം അരച്ചു എടുക്കേണ്ടത്.

അരച്ചെടുത്ത ഈ മിക്സ്സിലേക്ക് ഒരു ടേബിൾ സ്പൂൺ വാനില ഐസ്ക്രീം ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. വളരെ എളുപ്പം തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ജ്യൂസ് മറ്റൊരു ബൗളിലേക്ക് മാറ്റി ആവശ്യാനുസരണം കുടിക്കാവുന്നതാണ്. തണുപ്പ് പോകുന്നതിന് മുൻപ് കുടിക്കണം .

Credits : fathimas curry world

x