10 മിനിറ്റ് ഉണ്ടെങ്കിൽ ഇതുപോലൊരു പലഹാരമുണ്ടാക്കാം. വളരെ ചിലവ് കുറവിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം.

രണ്ട് കപ്പ് മൈദ പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. ഇതോടൊപ്പം ഒരു നുള്ള് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എടുക്കുക. നന്നായി മിക്സ് ആക്കിയ ഈ കൂട്ടിലേക്ക് ഒരു കോഴി മുട്ട നന്നായി ബീറ്റ് ചെയ്തത് ചേർക്കുക. ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.

കട്ടകൾ ഒന്നുമില്ലാതെ മിക്സ് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കണം. മിക്സ് ആക്കിയ ഈ കൂട്ടിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് വീണ്ടും മിക്സ് ചെയ്തു എടുക്കുക. രണ്ടു നേന്ത്രപ്പഴം നീളത്തിൽ അരിഞ്ഞെടുക്കുക. ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഒരു പാൻ ചൂടാക്കി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക.

ബട്ടർ ഉരുകിയതിന് ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മാവിൽ നിന്നും കുറച്ചു മാവ് ഇതിലേക്ക് ഒഴിക്കുക. ഒഴിച്ച മാവിന്റെ മുകൾ വശത്തായി നേരത്തെ മുറിച്ചു വച്ചിരുന്ന പഴം വച്ചു കൊടുക്കുക. ഇതിനോടൊപ്പം വേണമെങ്കിൽ ഇതിന്റെ മുകൾ വശത്തായി ഉണക്കമുന്തിരിയും വിതറാവുന്നതാണ്. ഇതിനോടൊപ്പം ഇതിന്റെ മുകൾ വശത്തായി നേരത്തെ ബീറ്റ് ചെയ്തു വെച്ചിരുന്ന മുട്ട കുറച്ച് ഒഴിക്കുക.

ഇതിന്റെ മുകൾ വശത്തായി വേണമെങ്കിൽ ലേശം ചീസ് വിതറാവുന്നതാണ്. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം തിരിച്ചിട്ട് വേവിക്കാവുന്നതാണ്. ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ ആയിക്കഴിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x