സ്ഥിരം ബ്രേക്ഫാസ്റ് വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ” ഒറട്ടി ” ഉണ്ടാക്കിയാലോ. വയറും നിറയ്ക്കും മനസും നിറയ്ക്കും സ്വാദുള്ള ഒറട്ടി. വേഗം ഉണ്ടാക്കൂ…

ബ്രേക്ഫാസ്റ്റിന് സ്ഥിരം വിഭവങ്ങൾ കഴിച്ചു മടുത്തോ. എങ്കിൽ ഇന്ന് നമുക്ക് “ഒറട്ടി” പരീക്ഷിക്കാം. വളരെ ടേസ്റ്റിയും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നതുമായ ഒരട്ടി അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിക്കുക.

അതിന് ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർക്കാം. ഇനി വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് തേങ്ങ ചിരവിയതും അരിപ്പൊടിയുമാണ് ചേർക്കേണ്ടത്. അരക്കപ്പ് തേങ്ങ ചിരവിയതും രണ്ട് കപ്പ് വറുക്കാത്ത അരിപ്പൊടിയും ആണ് ചേർക്കേണ്ടത്. ഇനി ഇത് നന്നായി മിക്സ് ചെയ്യുക.

നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്ത് മാറ്റി വെക്കുക. ഇനി ഇത് കൈ ഉപയോഗിച്ച് നന്നായി കുഴച്ചെടുക്കണം. മാവ് അൽപം ചൂടോടെ വേണം കുറച്ച് എടുക്കാൻ. ഒരുപാട് തണുത്ത് പോയാൽ മാവ് ഡ്രൈ ആയി പോകുന്നതാണ്. അതിനാൽ അൽപം വെള്ളം കയ്യിൽ പുരട്ടി നന്നായി കുഴച്ചെടുക്കുക. ഇടിയപ്പത്തിന് കുഴച്ചെടുക്കുന്നത് പോലെ വേണം കുഴക്കാൻ.

അതിനു ശേഷം ഒരു ചപ്പാത്തിപ്പലകയിലോ പ്ലാസ്റ്റിക് ഷീറ്റിലോ മാവിൽ നിന്നും മീഡിയം വലുപ്പമുള്ള ഉരുളകളാക്കി എടുത്ത് പരത്തി എടുക്കാവുന്നതാണ്. പരത്തി എടുക്കുന്ന സമയത്ത് പ്ലാസ്റ്റിക് ഷീറ്റിൽ അല്പം ഓയിൽ പുരട്ടി അതിനുശേഷമാണ് പരത്തേണ്ടത്.

പരത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ;കൈ ഉപയോഗിച്ച് ആണ് ഇത് പരത്തി എടുക്കേണ്ടത്. കൈ ഉപയോഗിച്ച് അല്പമായി വിരൽത്തുമ്പ് വെള്ളത്തിൽ മുക്കി ചെറുതായി അമർത്തി പരത്തണം. ചെറിയ കനത്തിൽ വേണം പരത്തിയെടുക്കാൻ. ഇനി ഇത് അടുപ്പിൽ വച്ച് ചെറിയ തീയിൽ ചുട്ട് എടുക്കാവുന്നതാണ്.

തയ്യാറാക്കിവെച്ച മാവ് എല്ലാം ഇതുപോലെ പരത്തി ചുട്ടെടുക്കുക. എല്ലാത്തരം നോൺ വെജ് കറിയുടെ കൂടെയും വെജ് കറിയുടെ കൂടെയും കഴിക്കാൻ സാധിക്കുന്ന ഒരു അടിപൊളി വിഭവമാണ് ഈ ഒറട്ടി.

x