വ്യത്യസ്തമായ രീതിയിൽ ബ്രെഡ് റോസ്റ്റ് തയ്യാറാക്കു. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാം.

ബ്രെഡ് കഴിക്കാറുള്ള ആളുകളാണ്. എന്നാൽ പലപ്പോഴും ബ്രഡിന് പറ്റിയ ജാമോ അല്ലെങ്കിൽ കറികളോ നമ്മുടെ വീടുകളിൽ ഉണ്ടാകാറില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രെഡ് റോസ്റ്റ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

വീട്ടിൽ എപ്പോഴും കാണുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്ന വളരെ ടേസ്റ്റിയായ ഒരു ബ്രെഡ് റോസ്റ്റ് ആണിത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം ഒരു ബൗൾ എടുക്കുക. ശേഷം അതിലേക്ക് ആവശ്യമുള്ള അളവിൽ മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് അല്പം പാൽ ആഡ് ചെയ്യുക.

അതിനുശേഷം ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ആഡ് ചെയ്യുക. മുട്ടയുടെ മണം പല ആളുകൾക്കും ഇഷ്ടം ആവാറില്ല. അതുകൊണ്ടുതന്നെ കുറച്ച് വാനില എസ്സെൻസ് കൂടി ആഡ് ചെയ്യുക. അതിനുശേഷം ഒന്നുകൂടി നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിൽ നല്ലതുപോലെ ബട്ടർ തേച്ചുപിടിപ്പിച്ച് ചൂടാവാൻ ആയി വെക്കുക.

പാൻ നന്നായി ചൂടായി വരുമ്പോൾ ബ്രെഡ് എടുത്ത്, അതിൽ തയ്യാറാക്കിവെച്ചിരിക്കുന്ന മുട്ടയും പാലും അടങ്ങിയ മിക്സ് തേച്ചുപിടിപ്പിക്കുക. ശേഷം പാനിൽ വെച്ച് നല്ലതുപോലെ വേവിക്കുക. ഒരുവശം വെന്തുവരുമ്പോൾ തന്നെ മറിച്ചിട്ട് വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.