സ്പെഷ്യൽ ബ്രെഡ് റോസ്റ്റ് പരിചയപ്പെടാം. വളരെ എളുപ്പം ഉണ്ടാക്കി എടുക്കാം.

കാലത്ത് ബ്രേക്ക്‌ഫാസ്റ്റ് ആയോ വൈകീട്ട് സ്നാക്ക്സ് ആയോ ഒരുപോലെ കഴിക്കാവുന്ന പലഹാരം. വളരെ രുചികരമായ, ഏത് പ്രായക്കാർക്കും കഴിക്കാൻ സാധിക്കുന്ന പലഹാരണ് ഇവിടെ പരിചയപ്പെടുന്നത്. ഇതിനാവശ്യമായ ചെരുവുകൾ എന്തൊക്കെ എന്ന് നോക്കാം. ഒരു ബൗളിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ തടവി ചൂടാക്കാൻ വയ്ക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം നേരത്തെ കലക്കി വച്ചിരിക്കുന്ന മുട്ട ഒഴിച്ചു കൊടുക്കുക. മുട്ട ചൂടായി വരുന്ന സമയം തന്നെ ഇതിന്റെ മുകൾ വശത്തായി ഒരു ബ്രെഡ് വച്ചു കൊടുക്കുക. ബ്രെഡിന്റെ മുകൾ വശത്തായി ഒരു സ്ലൈസ് ചീസ് വെച്ച് കൊടുക്കുക. ഏത് കമ്പനിയുടെ ചീസ് വേണെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഇതിന്റെ മുകൾ വശത്തായി ആവശ്യത്തിന് ടൊമാറ്റോ കെച്ചപ്പ് ഒഴിച്ചു കൊടുക്കുക. ഇതിന്റെ മുകൾ വശത്തായി ഒരു ബ്രെഡും കൂടി വെച്ച് കൊടുത്ത് ഓംലെറ്റിന്റെ നാലുഭാഗത്തുനിന്നും മടക്കി ബ്രഡിന്റെ മുകൾ വശത്തേക്ക് ചേർത്ത് കൊടുക്കുക. ബ്രെഡ് നന്നായി മൂടിയിരിക്കുന്ന രീതിയിൽ ഓംലെറ്റ് മടക്കി വയ്ക്കണം.

ശേഷം ഇരുവശവും നന്നായി മൊരിയിച്ചെടുക്കുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചു കഴിക്കാവുന്നതാണ്. വെറും 5 മിനിറ്റിനുള്ളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്ന ഒരു റെസിപ്പിയാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.

Credit : She Book

x