ഒരു കപ്പ് പച്ചരി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. കൂട്ടാൻ ഇല്ലാതെതന്നെ കഴിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ദോശ ഉണ്ടാക്കാം.

പച്ചരി ഉപയോഗിച്ച് ഒരു കിടിലൻ ദോശ ഉണ്ടാക്കിയാലോ. ഇതിനായി ആവശ്യമുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നുമാണ് കീഴെ നൽകിയിരിക്കുന്നത്. ഒരു കപ്പ് പച്ചരി നന്നായി കുതിർത്തത് മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് കാൽ കപ്പ് ചോറ് ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇത് മറ്റൊരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ഒരു ക്യാരറ്റ് നന്നായി കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. ഇത് നേരത്തെ മാറ്റിവച്ചിരുന്ന ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയതും ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.

മാവിനെ കട്ടി കുറക്കുന്നതിനായി ആവശ്യത്തിന് വെള്ളം ചേർത്ത് വീണ്ടും ഇളക്കുക. ഒരു പാൻ ചൂടാക്കാൻ വെച്ചതിന് ശേഷം ഇതിലേക്ക് ഒരു അല്പം വെളിച്ചെണ്ണ പുരട്ടി എല്ലാഭാഗത്തും തേച്ചുപിടിപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും കുറച്ചെടുത്ത് ദോശ ഉണ്ടാക്കുക.

വളരെ കനം കുറഞ്ഞ രീതിയിൽ ദോശ ഉണ്ടാക്കാൻ ശ്രദ്ധിക്കുക. ഒരു വശം നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ മറുവശം വേവിക്കുക. ഇതേ രീതിയിൽ ബാക്കി മാവും ചെയ്തെടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x