വെറും 10 മിനിറ്റിനുള്ളിൽ തന്നെ അപ്പം തയ്യാറാക്കാം.

ഒരു കപ്പ് പച്ചരി മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഇടുക. മൂന്നു മണിക്കൂറിനു ശേഷം ഈ പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അരക്കപ്പ് ചോറും ചേർക്കുക. ഇതോടൊപ്പം മധുരത്തിന് ആവശ്യമായ പഞ്ചസാര, ഏകദേശം അര കപ്പ് പഞ്ചസാര. നാലു ഏലക്കയും ആവശ്യമായ വെള്ളവും ( അര കപ്പ് ) ചേർത്ത് നന്നായി അരച്ചെടുക്കുക.

ഒട്ടും കട്ടകൾ ഇല്ലാതെതന്നെ അരച്ചെടുക്കണം. അരച്ചെടുത്ത ഈ മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് മധുരം ബാലൻസ് ആക്കുന്നതിനായി ഒരു നുള്ള് ഉപ്പും, അര ടീസ്പൂൺ എള്ളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു കുഴിയുള്ള പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. ശേഷം മാവിന്റെ മുകൾ വശത്തായി നെയ്യിൽ വറുത്ത തേങ്ങാ കൊത്ത് ചേർക്കുക. തീ ചുരുക്കി വെച്ച് അപ്പം അല്പം സമയം വേവിക്കുക. ഇരുവശവും മറിച്ചിട്ട് വേവിക്കേണ്ടതില്ല.

അപ്പം നന്നായി വെന്ത് വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചൂടാറുന്നതിനു മുൻപ് ചെറു ചൂടിൽ കഴിക്കാവുന്നതാണ്. ഇതേ പോലെ തന്നെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. വളരെ എളുപ്പം തന്നെ 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാൻ സാധിക്കുന്ന അപ്പം രുചിച്ചുനോക്കി അഭിപ്രായം പറയുക.

Credits : she book

x