വളരെ സോഫ്റ്റായ പുട്ട് തയ്യാറാക്കാം. ബാക്കിയുള്ള ചോറ് മതി.

വളരെയെളുപ്പം ബാക്കി വന്ന ചോറും, അരിപ്പൊടിയും ഉപയോഗിച്ച് സോഫ്റ്റായ പുട്ട് തയ്യാറാക്കാം. ഇതിലേക്ക് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് വേവിച്ച ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് അരിപ്പൊടി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇവ ചെറുതായി പൊടിച്ചെടുക്കുക.

മിക്സിയിൽ ഇട്ട് പൊടിയാക്കാൻ പാടില്ല. ഇതിലേക്ക് ആവശ്യമെങ്കിൽ അരിപ്പൊടിയുടെ അളവ് കൂട്ടാവുന്നതാണ്. ഒരുപാട് നേരം മിക്സിയിൽ അരയ്ക്കുകയാണെങ്കിൽ ഇത് മാവ് രൂപത്തിൽ ആകുന്നതാണ്. അതുകൊണ്ട് തന്നെ നിർത്തി നിർത്തി മിക്സിയിൽ അടിക്കുക. പൊടി രൂപത്തിലാണ് ഇത് കിട്ടേണ്ടത്.

ഒരു പുട്ട് കുറ്റിയിലേക്ക് ഏറ്റവും ആദ്യം അല്പം നാളികേരം ചിരവിയത് ചേർക്കുക. ഇതിലേക്ക് തയ്യാറാക്കിയ പൊടി നിറയ്ക്കുക. ഇതിന്റെ മുകൾവശത്ത് അല്പം ചിരകിയ നാളികേരവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. സാധാരണരീതിയിൽ പുട്ട് ഉണ്ടാക്കുമ്പോൾ വെക്കുന്ന അത്രയും നേരം ആവി കേറ്റേണ്ടതില്ല.

വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറാകുന്നതാണ്. ശേഷം പുട്ട് കുറ്റിയിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റി, ചെറുചൂടിൽ മറ്റു കൂട്ടാൻ ഉപയോഗിച്ച് കഴിക്കാവുന്നതാണ്. സാധാരണ പുട്ട് വെച്ച് നോക്കുമ്പോൾ ഈ പുട്ട് വളരെ സോഫ്റ്റ് ആണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena