ഇന്ന് വളരേ പെട്ടെന്ന് സോഫ്റ്റായ പുട്ട് തയ്യാറാക്കിയാലോ? എങ്ങനെ എന്നല്ലേ? ഇതു ചെയ്തു നോക്കൂ…

പുട്ട് കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളികളുടെ പ്രഭാത കാല ഭക്ഷണ വിഭവങ്ങളിൽ പ്രധാന ഇടം ഉള്ള ഒരു പ്രധാനിയാണ് പുട്ട്. വ്യത്യസ്തമായ രീതിയിൽ പുട്ട് തയ്യാറാക്കാറുണ്ട്. എങ്കിൽ ഇന്ന് വളരെ സോഫ്റ്റ് ആയ പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം.

അതിനായി ആദ്യമായി പുട്ടുപൊടി തയ്യാറാക്കണം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് പുഴുങ്ങലരി തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത ശേഷം വെള്ളം എല്ലാം ഊറ്റി കളഞ്ഞു എടുക്കുക. ഏതു പുഴുങ്ങലരി വേണമെങ്കിലും ഈ പുട്ട് തയ്യാറാക്കാനായി തെരഞ്ഞെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഇനി ഇത് നന്നായി പൊടിച്ചെടുക്കണം. വളരെ നൈസ് ആയ തരികൾ ആയി വേണം പൊടിച്ചെടുക്കാൻ. അളവ് കൂടുതൽ ഉണ്ടെങ്കിൽ ഒരുമിച്ച് മിക്സിയുടെ ജാറിലേക്ക് പകർത്താതെ ഘട്ടം ഘട്ടമായി രണ്ടോ മൂന്നോ തവണയായി സമയമെടുത്ത് പുട്ടിനു ആവശ്യമായ പൊടി തയ്യാറാക്കിയാൽ മതിയാവും.

അതിനു ശേഷം പുട്ടും കുറ്റിയിലേക്ക് ആദ്യം ചില്ലിട്ട ശേഷം തേങ്ങ ചിരവിയത് ചേർക്കുക. അതിനുശേഷം പുട്ടുപൊടി നിറക്കുക. സമയമുണ്ടെങ്കിൽ അടുത്ത ലെയർ ആയി തേങ്ങ ചിരവിയതും പുട്ടുപൊടിയും നിറച്ച്‌ അടച്ചുവയ്ക്കുക..

ശേഷം പുട്ടും കുറ്റി കുക്കർ വിസിലിനു മുകളിൽ ആയോ സ്റ്റീമറിലോ വെച്ച് പുട്ട് വേവിച്ചെടുക്കുക. വളരേ എളുപ്പത്തിൽ ടേസ്റ്റിയായ സോഫ്റ്റ് പുട്ട് തയ്യാർ.

x