ഒരു കപ്പ് റോസ്റ്റ് ചെയ്ത് നീലകടല തൊലികളഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇടുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക. നന്നായി പൊടി ആകാൻ പാടില്ല. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. നേരത്തെ കടലയെടുത്ത കപ്പിൽ തന്നെ കുറച്ച് കുറഞ്ഞ അളവിൽ പഞ്ചസാര എടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക.
ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പാൻ ചൂടായതിനു ശേഷം നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാര പൊടി ഇതിലേക്ക് ചേർക്കുക. ഇത് പതുക്കെ ഇളക്കി കൊടുത്ത് അലിയിച്ചെടുക്കുക. വേണമെങ്കിൽ ഒരു ടീസ്പൂൺ വെള്ളം ചേർക്കാവുന്നതാണ്. പഞ്ചസാര അലിയിക്കുമ്പോൾ തീ കുറച്ച് ഇടാൻ ശ്രദ്ധിക്കണം.
പഞ്ചസാര നന്നായി ഉരുകിയാൽ ഇതിലേക്ക് നേരത്തെ പൊടിച്ചു വച്ചിരിക്കുന്ന കപ്പലണ്ടിയുടെ പൊടി ചേർക്കുക. തീ കെടുത്തി ഇത് നന്നായി ഇളക്കി മിക്സ് ചെയ്തു എടുക്കുക. ഒരു പ്ലേറ്റിനു മുകൾ വശത്തായി അൽപം നെയ്യ് തേച്ചുപിടിപ്പിക്കുക. ഇതിനു മുകൾ വശത്തായി തയ്യാറാക്കി വെച്ചിരിക്കുന്ന കപ്പലണ്ടി പഞ്ചസാര മിക്സ് ഒഴിക്കുക.
ശേഷം ഒരു ടീസ്പൂൺ ഉപയോഗിച്ച് നന്നായി പരത്തുക. വളരെ കട്ടി കുറയാത്ത രീതിയിൽ പരത്തണം. ശേഷം ചൂടാറുന്നതിനു മുമ്പ് ഒരു കത്തി ഉപയോഗിച്ച് ഇവയെ കഷണങ്ങളാക്കുക. ഓരോ കഷ്ണങ്ങളുടെ നടു വശത്തായിട്ട് ഒരു അണ്ടിപ്പരിപ്പ് വെച്ച് അമർത്തുക. ശേഷം ചൂടാറാൻ വയ്ക്കുക. നന്നായി ചൂടാറിയതിനു ശേഷം ഇവ കഴിക്കാവുന്നതാണ്.
Credits : ഉമ്മച്ചിന്റെ അടുക്കള by shereena