കടലപ്പൊടിയും കോഴിമുട്ടയും വീട്ടിൽ ഉണ്ടോ എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

രണ്ടു കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞു ചേർക്കുക. ഇതോടൊപ്പം ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് എല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. ഒരു പാൻ ചൂടാക്കി ഇതിലേക്ക് അൽപം വെളിച്ചെണ്ണയും ഒഴിക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കലക്കി വച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ഒഴിക്കുക. വളരെ കട്ടിയിൽ തന്നെ ഓംലെറ്റ് തയ്യാറാക്കി എടുക്കുക. ഒരു വശം നന്നായി വേവുമ്പോൾ മറിച്ചിട്ട് മറുവശവും വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഓംലെറ്റ് ചെറുതായി മുറിക്കുക. മറ്റൊരു ബൗളിൽ അരക്കപ്പ് കടല പൊടി ചേർക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവുമൊഴിച്ച് ഇവ നന്നായി കലക്കി എടുക്കുക. നല്ല കട്ടിയുള്ള മാവ് ആയിട്ടാണ് കലക്കി എടുക്കേണ്ടത്. ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് ഓംലെറ്റിൽ നിന്നും ഓരോ കഷണങ്ങൾ എടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ഇടുക. ഇവ നന്നായി മൊരിയുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റാവുന്നതാണ്. ഇതുപോലെ ബാക്കിയുള്ള മുട്ടയും ചെയ്തെടുക്കുക. വളരെ എളുപ്പം കോഴിമുട്ടയും കടലമാവും ഉപയോഗിച്ച് തയ്യാറാക്കിയ വിഭവമാണിത്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x