അരിപൊടിയും മൈദ പൊടിയും ഉണ്ടെങ്കിൽ ഇത് പോലെ ഒരു പലഹാരം തയ്യാറാക്കാം.

വെറും 3 ചേരുവകൾ കൊണ്ട് വൈകുന്നേരം കഴിക്കാൻ സാധിക്കുന്ന പലഹാരം തയ്യാറാക്കാം. രണ്ട് കപ്പ് അരിപ്പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ പൊടിയും ചേർക്കുക. ഇതോടൊപ്പം അരക്കപ്പ് പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക.

ഏകദേശം ഒന്നര കപ്പ് വെള്ളമാണ് ഉപയോഗിക്കേണ്ടത്. കട്ടകളില്ലാതെ ചെയ്തെടുത്ത മാവ് ഒരു പ്ലാസ്റ്റിക് കുപ്പിയിലേക്ക് നിറക്കുക. കുപ്പിയുടെ മൂടിയിൽ നാല് ഓട്ടകൾ ഉണ്ടാക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടായതിന് ശേഷം, കുപ്പി ഉപയോഗിച്ച് മാവ് ചുറ്റിച്ച് ഒഴിക്കുക.

ഉണ്ടാക്കുന്ന പലഹാരത്തിന്റെ കട്ടി എത്ര വേണം എന്നതിന് അനുസരിച്ച് മാവ് ഒഴിച്ചാൽ മതിയാകും. ഒഴിച്ച മാവിൽ നിന്നും പോളങ്ങൾ ചെറുതായി പോകുമ്പോൾ മടക്കി കൊടുക്കുക. ശേഷം ഒരു പ്രാവശ്യം കൂടി മടക്കുക. എല്ലാവശവും നന്നായി മൊരിഞ്ഞ് ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ കോരി മാറ്റാവുന്നതാണ്. ഇതേ പോലെ തന്നെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക. വെറും മൂന്നു ചേരുവകൾ കൊണ്ട് ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന പലഹാരം കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x