മുട്ട കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അസാധ്യ രുചി.

ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെയുണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. രണ്ട് സവാള ചെറുതായി അരിഞ്ഞത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് മൂന്ന് അല്ലി വെളുത്തുള്ളിയും ഒരു ചെറിയ ഇഞ്ചിയും ചേർക്കുക. എരുവിന് ആവശ്യമായ പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഒരു പാനിൽ അൽപം വെളിച്ചെണ്ണ തേച്ച ചൂടാക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് രണ്ട് ചെറിയ കഷ്ണം കറുകപ്പട്ടയും, നാല് ഗ്രാമ്പുവും ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് നേരത്തെ അരച്ചുവെച്ചിരിക്കുന്ന ഉള്ളിയുടെ പേസ്റ്റ് ചേർക്കുക. ഇവ നന്നായി വഴറ്റി വരുന്നതുവരെ ഇളക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത്, നന്നായി വഴറ്റി വെള്ളം വറ്റുന്നതുവരെ ഇളക്കുക. ഒരു ബ്രൗൺ നിറം ആകുന്ന സമയത്ത് ഇതിലേക്ക്, കാൽ ടീസ്പൂൺ ഗരം മസാലയും, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് തേങ്ങാപ്പാൽ അരക്കപ്പ് ചേർക്കുക.

പുഴുങ്ങിയ കോഴിമുട്ട നടു മുറിച്ചത് വെച്ചു കൊടുക്കുക. മുട്ട ചാറിൽ മുങ്ങി കിടക്കുന്ന രീതിയിൽ വേണം വയ്ക്കേണ്ടത്. ശേഷം പാത്രം അടച്ചു വെച്ച് അഞ്ചു മിനിറ്റ് വേവിക്കുക. വെള്ളം എല്ലാം വറ്റി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena