എണ്ണ ചേർക്കാത്ത പലഹാരം. വെറും 3 ചേരുവകൾ മാത്രം മതി.

വെറും മൂന്ന് ചേരുവകൾ കൊണ്ട് എണ്ണ ചേർക്കാത്ത പലഹാരം തയ്യാറാക്കാം. ഇതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ശർക്കര ചീകിയത് ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് ശർക്കര ലായിനി തയ്യാറാക്കുക.

തയ്യാറാക്കിയ ശർക്കര ലായിനി മറ്റൊരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരിച്ച് ഒഴിക്കുക. മറ്റൊരു പാനിലേക്ക് 2 കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.തീ ചുരുക്കി വെച്ച് തേങ്ങ അല്പ നേരം ഇളക്കുക. ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര ലായിനി ചേർക്കുക.

ഇവ രണ്ടും ചേർത്തു നന്നായി ഇളക്കി മിക്സ് ചെയ്ത് അല്പസമയത്തിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക. ഇതോടൊപ്പം മധുരത്തിനു വേണ്ടി ഒരു ടീ സ്പൂൺ നെയ്യും ചേർക്കുക. ശേഷം നന്നായി ഇളക്കി ഡ്രൈ ആയതിനു ശേഷം തീ കെടുത്താവുന്നതാണ്.

ശേഷം തയ്യാറാക്കിയ മിക്സി മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇവ ചെറുതായി ചൂടാറിയതിനു ശേഷം കയ്യിൽ അല്പം വെളിച്ചെണ്ണ പുരട്ടി ഇതിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ബാക്കിയുള്ളതും ഇതുപോലെ ചെയ്തെടുക്കുക. ശേഷം ചായയുടെ കൂടെ കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x