ചൂടിൽ ആശ്വാസമായി തണുത്ത ഷാർജ ഷേക്ക്‌ കുടിച്ചാലോ? അതും വളരേ എളുപ്പത്തിലും വ്യത്യസ്തതയിലും…

ഷേക്കുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുട്ടികൾക്കും അതുപോലെതന്നെ മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ശീതളപാനീയം ആണ് ഷേക്കുകൾ. നമ്മൾ പലപ്പോഴും ബേക്കറികളിൽ നിന്നും മറ്റു കടകളിൽ നിന്നും എല്ലാമാണ് ഷേക്കുകൾ വാങ്ങി കഴിക്കാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ വീടുകളിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഡ്രിങ്ക്  തന്നെയാണ് ഷേക്കുകൾ എന്നത്.

പല ആളുകൾക്കും അതിൻറെ കൃത്യമായ രുചിക്കൂട്ട് അറിയുകയില്ല എന്നതാണ് വീടുകളിൽ ഉണ്ടാക്കാൻ സാധിക്കാത്തതിന്റെ  ഒരു കാരണം. അങ്ങനെയുള്ള ആളുകൾക്കായി നമുക്ക് ഷാർജ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിന് ഏറ്റവും ആദ്യം വേണ്ടത് കട്ടയാക്കിയ പാലാണ്. കട്ട ആക്കിയ പാൽ ഇല്ലെങ്കിലും നല്ലതുപോലെ തണുപ്പിച്ച പാൽ നിർബന്ധമാണ്. ആദ്യം ഷേക്ക് അടിക്കാനുള്ള മിക്സിയുടെ ജാർ എടുക്കുക.

ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞ ചെറുപഴം ചേർത്ത് കൊടുക്കുക. അതിലേക്ക് അല്പം ബൂസ്റ്റ് ആഡ് ചെയ്യുക. അതുപോലെതന്നെ ചോക്ലേറ്റ് ഉണ്ടെങ്കിൽ അത് കൂടി ആഡ് ചെയ്തു കൊടുക്കുക. ശേഷം കട്ട ഉടച്ച് പാല് ചേർത്ത് കൊടുക്കുക. ആവശ്യത്തിനുള്ള പഞ്ചസാര മിക്സ് ചെയ്ത് കൊടുക്കുക. ശേഷം ഇത് നല്ലതുപോലെ അടിച്ചെടുക്കുക. ഷേക്ക് അടിക്കുമ്പോൾ തന്നെ നട്സ് ആഡ് ചെയ്യണമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്.

എന്നാൽ പല ആളുകൾക്കും ഷേക്ക്നൊപ്പം നട്സ് കഴിക്കാൻ ആയിരിക്കും ഇഷ്ടം ഉണ്ടാവുക. അങ്ങനെ ഉള്ളവർ ഇത്തരത്തിൽ അടിച്ചെടുത്ത ഷേക്ക് ഒരു ഗ്ലാസിലേക്ക് സർവ് ചെയ്തു അതിന് മുകളിലായി നട്സ് വിതറുക.  ഇതിലേക്ക് ചെറുതായി അരിഞ്ഞ ചെറിപ്പഴം ചേർക്കുന്നതും ഷാർജ ഷെയ്ക്കിന്റെ ടേസ്റ്റ് വർദ്ധിപ്പിക്കും.

ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഷേക്ക് ആണ് ഇത്. അതുകൊണ്ടുതന്നെ എല്ലാവരും ട്രൈ ചെയ്തു നോക്കാൻ ശ്രമിക്കണം.

x