സേമിയോ ഉപയോഗിച്ച് പക്കുവട തയ്യാറാക്കിയാലോ.

ഒരു പാനിലേക്ക് മൂന്നു കപ്പു വെള്ളം ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് സെമിയോയും ചേർത്ത് നന്നായി വേവിക്കുക. സെമിയോ നന്നായി വെന്തുവരുമ്പോൾ തീ ചുരുക്കി ഇതിൽ നിന്നും വെള്ളം എല്ലാം കളയുക. ശേഷം തണുത്ത വെള്ളത്തിലേക്ക് സെമിയോ മാറ്റി വീണ്ടും ഊറ്റിയെടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. ഒരു സബോള പൊടിയായരിഞ്ഞത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത്, മൂന്നു തണ്ട് കറിവേപ്പില ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് മല്ലിയിലയും, എരുവിന് ആവശ്യമായ പച്ചമുളകും ചേർക്കുക. ഇതോടൊപ്പം നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും, കശ്മീരി മുളകുപൊടിയും ചേർക്കുക.

ശേഷം എവയെലാം ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. മിക്സ് ചെയ്ത് ഈ കൂട്ടിലേക്ക് അരക്കപ്പ് കടലമാവും ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. അരമണിക്കൂർ മാവ് മാറ്റി വെച്ചതിനുശേഷം ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ നുള്ള് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. തീ ചുരുക്കി വെച്ച് വേണം ഫ്രൈ ചെയ്യുവാൻ. എല്ലാവശവും ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് കോരി മാറ്റി ചായയുടെ കൂടെ കഴിക്കാവുന്നതാണ്.

Credits : Ladies planet by ramshi

x