നേന്ത്രപ്പഴവും സെമിയോയും ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കു. ഹെൽത്തി ആയിട്ടുള്ള വിഭവം തയ്യാറാക്കാം.

ഈ വിഭവം തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ആവശ്യത്തിന് വെള്ളം ഒരു പാനിൽ ഒഴിച്ച് തിളപ്പിക്കുക. വെള്ളം ചൂടായി വരുമ്പോൾ ഇതിലേക്ക് അര കപ്പ് സെമിയോ ചേർക്കുക. ഇവ നന്നായി ഇളക്കി വേവിച്ച് എടുക്കുക.

ശേഷം ഇതിൽനിന്നും വെള്ളം ഊറ്റി കളയുക. മറ്റൊരു മിക്സിയുടെ ജാറിലേക്ക് രണ്ടു നേന്ത്രപ്പഴം ചെറുതായി അറിഞ്ഞ് ഇടുക. ഇതിലേക്ക് ആറ് ഈത്തപ്പഴം അര മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തിയത് ചേർക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് പാലും, ഒരു ടേബിൾ സ്പൂൺ കണ്ടൻസ്ഡ് പാലും ചേർക്കുക.

ശേഷം ഇവ എല്ലാം ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതോടൊപ്പം ഇതിലേക്ക് തയ്യാറാക്കി വെച്ചിരുന്ന സെമിയോ മുഴുവനായി ചേർക്കുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഴുത്ത പപ്പായ മുറിച്ചതും, അല്പം മുന്തിരി ചെറുതായി മുറിച്ചതും ചേർക്കുക. ഇവ നന്നായി ഇളക്കി ഫ്രീസറിൽ അല്പസമയം തണുപ്പിക്കാൻ വെക്കുക. നന്നായി തണുത്തതിന് ശേഷം മറ്റൊരു ഗ്ലാസിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi

x