സേമിയോ വെച്ച് എരുവുള്ള വിഭവം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ടപ്പെടും.

ഇതിനായി ആവശ്യത്തിന് വെള്ളം തിളപ്പിക്കാൻ വെക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഒരു കപ്പ് സേമിയോ ചേർത്ത് ഇളക്കി വേവിക്കുക. സേമിയോ നന്നായി വേവുമ്പോൾ തീ കെടുത്താവുന്നതാണ്. ശേഷം സേമിയോ വെള്ളത്തിൽ നിന്നും ഊറ്റിയെടുക്കുക. മറ്റൊരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.

ഇതേസമയം 250 ഗ്രാം ബോണ്ലസ് ചിക്കൻ ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, എരുവിന് ആവശ്യമായ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ചിക്കനിൽ തേച്ചുപിടിപ്പിക്കുക.

ശേഷം ഇവ കുറച്ച് നേരത്തേക്ക് മാറ്റി വെക്കുക. നേരത്തെ തിളച്ചുകൊണ്ടിരിക്കുന്ന വെളിച്ചെണ്ണയിലേക്ക് അൽപം കറിവേപ്പില ചേർക്കുക. ഇതിലേക്ക് മസാല പിടിപ്പിച്ച ചിക്കൻ ഓരോന്നായി വച്ചു കൊടുക്കുക. ഒരു വശം നന്നായി ഫ്രൈ ആവുമ്പോൾ തിരിച്ചിട്ട് മറുവശവും ഫ്രൈ ചെയ്യുക. ശേഷം ചിക്കൻ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഫ്രൈ ചെയ്തതിൽ ബാക്കിയുണ്ടായിരുന്ന വെളിച്ചെണ്ണയിലേക്ക് ഒരു സബോള പൊടിയായരിഞ്ഞത്, 2 പച്ചമുളക് വട്ടത്തിലരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. സവാളയുടെ നിറം മാറി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക.

ഇവയുടെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ഇവയുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ എല്ല് ഇല്ലാതെ ചെറിയ കഷണങ്ങളായി പിച്ചിച്ചീന്തി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക. ശേഷം തീ കെടുത്താവുന്നതാണ്. മറ്റൊരു മിക്സിയുടെ ജാറിലേക്ക് 4 കോഴി മുട്ട പൊട്ടിച്ചൊഴിക്കുക.

ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, അരക്കപ്പ് പാലും ചേർത്ത് അരച്ചെടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ തണുത്തതിനുശേഷം ചേർക്കുക. ഇതോടൊപ്പം നേരത്തെ വേവിച്ചു വച്ചിരുന്ന സേമിയോയും ചേർക്കുക. ഇവ നന്നായി ഇളക്കിയതിനുശേഷം ഇതിലേക്ക് വേണമെങ്കിൽ ഉപ്പ് ചേർക്കാവുന്നതാണ്. ശേഷം മറ്റൊരു സോസ് പാനിലേക്ക് ചേർക്കുക. ശേഷം അടച്ചുവെച്ച് 30 സെക്കന്റ്‌ ഹൈ ഫ്ലാമിൽ വേവിക്കുക. ശേഷം മറ്റൊരു ഫ്രൈ പാൻ ചൂടാക്കാൻ വെക്കുക. ഇതിന്റെ മുകളിലായി സോസ് പാൻ വയ്ക്കുക. ശേഷം കാൽ മണിക്കൂർ വേവിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ചു കഴിക്കാവുന്നതാണ്.

Credits : Ladies planet by ramshi

x