സെമിയോ ഉപയോഗിച്ച് അട ഉണ്ടാക്കി നോക്കു. വെറും 5 മിനിറ്റ് മതി.

ഒരു പാനിൽ അല്പം വെളിച്ചണ്ണ ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് 150 ഗ്രാം സേമിയോ ചേർക്കുക സേമിയ ചെറുതായി വെന്ത് വരുമ്പോൾ ഇതിലേക്ക് ഒരു നുള്ള് ഉപ്പു ചേർക്കുക. സേമിയോ വേവിക്കുമ്പോൾ ആവശ്യത്തിന് വെള്ളം വേണ്ടതാണ്. നന്നായി വേവിച്ച് എടുത്ത ഈ സേമിയോ തണുത്ത വെള്ളത്തിൽ ഇട്ട് അതിൽ നിന്നും സ്റ്റാർച്ച് വേർതിരിക്കുക.

മറ്റൊരു പാനിലേക്ക് മുക്കാൽ കപ്പ് ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർത്ത് ശർക്കര ലായനി തയ്യാറാക്കുക. തയ്യാറാക്കിയ ശർക്കര ലായിനി മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കുക. ഒരു നേന്ത്രപ്പഴം വഴറ്റി എടുക്കുന്നതിനായി ഒരു പാനിലേക്ക് 2 ടീസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി മുറിച്ചത് ചേർത്ത് വഴറ്റിയെടുക്കുക.

പഴം ചെറുതായി വഴറ്റി വരുമ്പോൾ തന്നെ ഇതിലേക്ക് നേരത്തെ മാറ്റിവച്ചിരിക്കുന്ന ശർക്കര ലായനി ഒഴിക്കുക. ഇതിലേക്ക് 3 ഏലക്കാ പൊട്ടിച്ചു ഇടുക. ഇവ ചെറുതായി വറ്റി വരുമ്പോൾ ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് മിക്സ് ചെയ്യുക. വെള്ളം എല്ലാം ചെറുതായി ആവശ്യത്തിന് വറ്റി വരുമ്പോൾ തീ കെടുത്താവുന്നതാണ്.

ശേഷം വാഴ ഇലയിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന സേമിയൊ ഒരു ലയർ ചേർക്കുക. ഇതിന്റെ മുകളിലായി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പഴത്തിന്റെ മിക്സ് ചേർക്കുക. ശേഷം അട മടക്കുന്ന രീതിയിൽ ഇല ഉപയോഗിച്ച് ഇത് മടക്കുക. ശേഷം ഇത് ആവി കയറ്റി 5മിനിറ്റ് വേവിച്ച് പുറത്തെടുക്കുക. വളരെ എളുപ്പം തന്നെ ആവിയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന പലഹാരം ചെറുചൂടിൽ കഴിക്കാവുന്നതാണ്.

Credits : ladies planet by ramshi

x