എല്ലാവർക്കും ഇഷ്ടമുള്ള പ്രഭാത ഭക്ഷണമാണ് ദോശ. പല തരത്തിലുള്ള ദോശകൾ നാം ഉണ്ടാക്കാറുണ്ട്. ഏത് ദോശ ഉണ്ടാക്കിയാലും രുചിയുടെ കാര്യത്തിൽ അത് ഒന്നിനൊന്ന് മെച്ചമാണ് താനും. എന്നാൽ ഇന്ന് നമുക്കൊരു സ്പെഷൽ ദോശ ഉണ്ടാക്കാം. അധികം ആരും ഉണ്ടാക്കാത്ത സേമിയ ദോശ. അധികം സമയമൊന്നും വേണ്ട. പെട്ടെന്ന് തയ്യാറാക്കിയെടുക്കാം. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
സേമിയ – 1 കപ്പ്, തരി- 1/2 കപ്പ്, അരിപ്പൊടി – 1/2 കപ്പ്, തൈര് – 1/2 കപ്പ്, ഉള്ളി – പകുതി, പച്ചമുളക് – 1 എണ്ണം, കറിവേപ്പില – കുറച്ച്, ഇഞ്ചി – ഒരു ചെറിയ കഷണം, മല്ലിചപ്പ്, ജീരകം – 1/2 ടീസ്പൂൺ, ഉപ്പ്, വെള്ളം. ഇതൊക്കെ ഉപയോഗിച്ച് നമുക്ക് സൂപ്പർ ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആദ്യം ഒരു കപ്പ് സേമിയ എടുത്ത് കടായിയിൽ ഇട്ട് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം സേമിയ റോസ്റ്റ് ചെയ്തെടുക്കുക. ലോ ഫ്ലെയ്മിൽ ഇട്ട് റോസ്റ്റ് ചെയ്യുക. ശേഷം ഇറക്കി വയ്ക്കുക. സേമിയ എടുത്ത് ഒരു ബൗളിലിടുക. പിന്നീട് അതിൽ അര കപ്പ് റവയും, അര കപ്പ് അരിപ്പൊടിയും ചേർക്കുക. ശേഷം തൈര് ചേർക്കുക. മിക്സാക്കുക.
പിന്നീട് ചെറുതായി അരിഞ്ഞെടുത്ത ഉളളി, പച്ചമുളക്, കറിവേപ്പില, മല്ലി ചപ്പ് എന്നിവ ചേർക്കുക. ഇനി ഇഞ്ചിയും ജീരകവും കൂടി ചേർക്കുക. ശേഷം ഉപ്പു ചേർത്ത് മിക്സാക്കുക. പിന്നീട് ദോശയ്ക്ക് ആവശ്യമായ വെള്ളം ഒഴിക്കുക. മിക്സാക്കുക. പിന്നെ അത് മൂടിവയ്ക്കുക. ഒരു പത്ത് മിനുട്ട് അങ്ങനെ മൂടിവയ്ക്കുക. അതിനു ശേഷം വീണ്ടും മിക്സാക്കുക. അപ്പോഴേക്കും സേമിയ സോഫ്റ്റായിട്ടുണ്ടാവും. പിന്നെ ഇളക്കി നോക്കുക. കട്ടിയായി തോന്നുന്നുണ്ടെങ്കിൽ കുറച്ച് വെള്ളം ഒഴിക്കുക.
പിന്നീട് ദോശ തവ എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. തവ ചൂടായ ശേഷം നമ്മൾ തയ്യാറാക്കി വച്ച സേമിയ ബാറ്റർ ഒഴിക്കുക. നല്ലവണ്ണം മൊരിഞ്ഞു വരുമ്പോൾ കുറച്ച് പശുവിൻ നെയ്യ് ഒഴിച്ച് ദോശ എടുത്തു വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ ദോശ റെഡി. ഇനി നമുക്ക് ചട്നി കൂട്ടി കഴിക്കാം. അങ്ങനെ നമ്മുടെ രുചികരമായ സേമിയ ദോശ റെഡി.