ഇത്ര എളുപ്പമായിരുന്നോ സേമിയ ഉപ്പുമാവ് ഉണ്ടാക്കാൻ? ഇത് ട്രൈ ചെയ്യൂ.

ഇന്ന് ബ്രേക്ഫാസ്റ്റിന് ഒരു അടിപൊളി വെജിറ്റബിൾ ഉപ്പുമാവ് ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ ഈ ടേസ്റ്റി സേമിയ ഉപ്പുമാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി അടുപ്പിൽ പാൻ വെച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.

ഇത് ചൂടായി വറുമ്പിൽ ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട ശേഷം പൊട്ടിക്കുക. അതോടൊപ്പം തന്നെ കടലപ്പരിപ്പ് കൂടി ഒരു ടേബിൾസ്പൂൺ ചേർക്കുക. ഇത് ബ്രൗൺ നിറമാകുന്ന സമയം ഇതിലേക്ക് ഒരു മീഡിയം വലുപ്പമുള്ള സവാള അരിഞ്ഞതും രണ്ട് പച്ചമുളക് നീളത്തിൽ അരിഞ്ഞതും ഇട്ട് കൊടുക്കുക.

ഇനി ഇതൊന്നു വാടുന്നത് വരെ നന്നായി ഇളക്കുക. സവാള നന്നായി വാടിയ ശേഷം ഇതിലേക്ക് അൽപം കറിവേപ്പില കൂടി ചേർത്ത് കൊടുക്കുക. അതിന് ശേഷം ഇതിലേക്ക് ക്യാരറ്റ്, ബീൻസ് എന്നിവ ആവശ്യാനുസരണം എടുത്തു ചെറുതായി നുറുക്കി ഇട്ടുകൊടുക്കുക.

അതിനു ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർക്കുക. തക്കാളി നന്നായി വഴറ്റിയശേഷം ഇതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിക്കുക. അല്പം മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്ത ശേഷം ഈ വെള്ളം നന്നായി തിളയ്ക്കാൻ അനുവദിക്കുക. ഇതെല്ലാം നന്നായി തിളച്ചു വന്നശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള സേമിയ ചെറുതായി അരിഞ്ഞത് ചേർക്കുക.

എന്നിട്ട് നന്നായി മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത ശേഷം 10 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുക. ചെറിയ തീയിൽ വേണം വേവിച്ചെടുക്കാൻ. ഇനി വിളമ്പാവുന്നതാണ്. വളരെ ടേസ്റ്റിയായ സേമിയ ഉപ്പുമാവ് തയ്യാർ.

x