സാമ്പാർ ചീരയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങൾ ഇത് എവിടെകണ്ടാലും വെറുതെ വിടില്ല ! അത്രയ്ക്കും ഉണ്ട് ഗുണങ്ങൾ ഇതിന് !! നിങ്ങൾക്ക് ഇതൊരു പുതിയ അറിവായിരിക്കും !

നമ്മുടെ വീടിനു ചുറ്റും തനിയെ തഴച്ചു വളരുന്ന സാമ്പാർ ചീര അല്ലെങ്കിൽ സിലോണ് ചീരയുടെ ഗുണങ്ങളെപറ്റി അറിയാവുന്നവർ വളരെ ചുരുക്കമാണ്. തോട്ടത്തിലെ കളകളുടെ വില പോലും കൊടുക്കാതെ വെട്ടിക്കളയുന്ന ഇത്തരം സസ്യങ്ങളുടെ പോഷക ഗുണങ്ങൾ എല്ലാവരെയും ഞെട്ടിക്കുന്നവയാണ്. 

സാമ്പാറിൽ ചേർക്കുന്നത് കൊണ്ടാണ് ഇവയ്ക്കു സാമ്പാർ ചീര എന്ന പേരു വന്നത്. എന്നാൽ സാമ്പാറിൽ മാത്രമായി ഒതുങ്ങില്ല ഇവയുടെ മേച്ചിൽപ്പുറങ്ങൾ. പരിപ്പിട്ടു തേങ്ങാ അരച്ചും മുട്ടയ്ക്കൊപ്പം കൊത്തി പൊരിച്ചും അങ്ങനെ പലവിധം നമുക്കിത് കഴിക്കാവുന്നതാണ്.

മറ്റു പച്ചക്കറികളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ വളരെ കൂടുതലാണ്. കൂടാതെ കാൽഷ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവയുടെ കലവറയുമാണ്. ജീവകം എ യും സി യും ഇതിന്റെ ഇലകളിലും തണ്ടിലും അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചയ്ക്ക് വളരെ നല്ലതാണ് സാമ്പാർ ചീര.

കലോറി കുറവായതിനാൽ പ്രമേഹരോഗികൾക്കും ഇതു കഴിക്കാവുന്നതാണ്. ഒന്നു പിടിച്ചു കിട്ടി കഴിഞ്ഞാൽ പിന്നെ എത്ര വെട്ടി കളഞ്ഞാലും പിന്നെയും പിന്നെയും ഇവ തഴച്ചു വളരുന്നു. പല സ്ഥലത്തും കൂട്ടമായാണ് ഇവ വളരുന്നത്. ഒന്നിൽ നിന്നും വിത്തു വീണു അതിനു ചുറ്റും നിറയെ പിടിച്ചു വളർന്നു വരുന്നതായി കാണാം.

ഇതാണ് പലപ്പോഴും ഇവയെ വെട്ടിക്കളയുന്നതിനും കാരണമാകുന്നത്. കാരണം ഒന്നു പിടിച്ചു കഴിഞ്ഞാൽ ആ പ്രദേശം മുഴുവൻ സാമ്പാർ ചീരയെക്കൊണ്ടു നിറയ്ക്കാൻ ഇതിനു കഴിയുന്നു. ഗുണങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അത് അധികമാരും അറിയുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല ഇതിന്റെ കൊഴുപ്പു ഇഷ്ടപ്പെടാത്തവർക്കും ഇതിനോട് താല്പര്യം കുറയാൻ കാരണമാകുന്നു.

എന്നിരിക്കിലും ഒരുപാട് ഗുണങ്ങളും പോഷകങ്ങളുമായി നമ്മുടെ വീടിനു ചുറ്റും കൂട്ടത്തോടെ വളർന്നു വരുന്ന ഇവയെ നിസ്സാരമായി കാണാതെ ഉപയോഗിക്കുകയാണെങ്കിൽ അത് നമുക്ക്‌ ഗുണകരം തന്നെ ആണ് എന്നതിൽ തർക്കമില്ല. 

x