വളരേ സോഫ്‌റ്റും ടേസ്റ്റിയുമായ റുമാലി റൊട്ടി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇങ്ങനെ ചെയ്താൽ മതി.

ഡിന്നറിന് ചപ്പാത്തിയും ദോശയും മടുത്തവർക്കായി ഇന്ന് വളരെ ടേസ്റ്റിയും സോഫ്സ്റ്റും ആയ റുമാലി റൊട്ടി പരിചയപ്പെടാം. കറികളുടെ കൂടെയും അല്ലാതെയും കഴിക്കാൻ സാധിക്കുന്ന സോഫ്റ്റ് റുമാലി റൊട്ടി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം. ഇതിനായി ആദ്യമായി ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദയും ഒരു കപ്പ് ആട്ട പൊടിയും ചേർക്കുക.

മൈദ മാത്രമാണ് താല്പര്യം എങ്കിൽ നടപടിക്ക് പകരം മൈദ എടുക്കുക. അതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തു നന്നായി മിക്സ് ചെയ്യുക. വെളിച്ചെണ്ണ ഒഴിച്ച് ഏത് കുക്കിംഗ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ച് മിക്സ് ചെയ്യുക.

ചപ്പാത്തി മാവ് കുഴക്കുന്നതിനേക്കാൾ സോഫ്റ്റായി വേണം കുഴച്ചെടുക്കാൻ. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇനി ഇതിനു മുകളിലായി നനഞ്ഞ തുണി വെച്ച് അരമണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനു ശേഷം ഇത് ഒന്നും കൂടെ കുഴച്ച് എടുത്തതിനുശേഷം ചപ്പാത്തിപ്പലകയിൽ വെച്ച് അല്പം പൊടി വിതറി വളരെ കനം കുറച്ച് പരത്തി എടുക്കുക.

അതിനു ശേഷം ഒരു കടായി പാൻ തലതിരിച്ചു വച്ച് നന്നായി ചൂടാക്കുക. ഇതിനു മുകളിലായി അൽപ്പം ഉപ്പു വെള്ളം സ്പൂണിൽ ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് പരത്തി വെച്ച് മാവ് ഇട്ടുകൊടുക്കുക. ഇടുമ്പോൾ തന്നെ ഇതിൽ ബബിൾസ് വരുന്നതായിരിക്കും.

അതിനുശേഷം ഇതിലേക്ക് ഒരു തുണി വെച്ച് അമർത്തി കൊടുക്കുക. അതിനുശേഷം ഇത് മറിച്ചിട്ട് ചുട്ടെടുക്കാം. വളരെ സോഫ്സ്റ്റും ടേസ്റ്റിയുമായ റുമാലി റൊട്ടി ഇവിടെ തയ്യാറായിരിക്കുന്നു.

x