കഞ്ഞി വെള്ളം കൊണ്ട് സംഭാരം ഉണ്ടാക്കിയാലോ? വെറും രണ്ട് ചേരുവകൾ മാത്രം മതി

നമ്മൾ എല്ലാവരും വീട്ടിൽ കഞ്ഞിവയ്ക്കുന്നവർ ആണ്. എങ്കിൽ വീട്ടിൽ ബാക്കി വരുന്ന കഞ്ഞിവെള്ളം കളയുന്നതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ കഞ്ഞിവെള്ളം ഉപയോഗിച്ച് ഒരു അടിപൊളി സംഭാരം തയ്യാറാക്കാം. ഇതിനായി ആവശ്യമായിട്ടുള്ള ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴേ നൽകിയിരിക്കുന്നു.

അരലിറ്റർ കഞ്ഞിവെള്ളം ഒരു ബൗളിലേക്ക് മാറ്റുക. ഇത്തിരി കറിവേപ്പിലയും, ഒരു ചെറിയ ഇഞ്ചിയും ചേർത്ത് നന്നായി ചതച്ചെടുക്കുക. നേരത്തെ ബൗളിലേക്ക് മാറ്റി വച്ചിരിക്കുന്ന കഞ്ഞി വെള്ളത്തിലേക്ക് ഒരു ചെറു നാരങ്ങ പിഴിഞ്ഞ് അതിന്റെ നീര് ഒഴിക്കുക.

ഇതിലേക്ക് നേരത്തെ ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും കറിവേപ്പിലയും ചേർക്കുക. ഇവ മൂന്നും കൂടി നന്നായി ഒരു ടീസ്പൂൺ ഉപയോഗിച്ച് ഇളക്കുക. ഇതിലേക്ക് നിങ്ങളുടെ എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക.

പച്ചമുളകിന് പകരം കാന്താരിമുളകും ഉപയോഗിക്കാവുന്നതാണ്. ഇതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഒരു സ്പൂൺ ഉപയോഗിച്ചു മിക്സ് ചെയ്യുക. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന കഞ്ഞിവെള്ളം സംഭാരം തയ്യാറായിരിക്കുകയാണ്.

Credits : Minees Kitchen

x