ബാക്കിവരുന്ന ചോറ് ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഒരു കിടിലൻ പലഹാരം.

നമ്മളിൽ പലരുടെ വീട്ടിലും പാകം ചെയ്യുന്ന ചോറിൽ ബാക്കി വരാറുണ്ട്. ഈ ചോറ് ഉപയോഗിച്ച് ഒരു കിടിലൻ പലഹാരം ഉണ്ടാക്കി എടുത്താലോ. ഇതിലേക്ക് ആവശ്യമായിട്ടുള്ള ചേരുവുകളും എങ്ങനെ ഉണ്ടാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ബാക്കി വരുന്ന ചോറ് ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇത് കൈ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് കുറച്ച് ക്യാരറ്റ് അരിഞ്ഞതും, കുറച്ച് ക്യാബേജ് അരിഞ്ഞതും ചേർത്തു കൊടുക്കുക. ആവശ്യത്തിനു മല്ലിയിലയും, എരുവിന് പച്ചമുളകും, ഒരു സബോള ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

കാൽ ടീസ്പൂൺ മഞ്ഞപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും നിങ്ങളുടെ ആവശ്യാനുസരണം ഉപ്പും ചേർക്കുക. ഒരു കപ്പ് ചോറിന് കാൽകപ്പ് കടലപൊടിയും ചേർക്കുക.

ഇവയെല്ലാം ചേർത്ത് നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്തു എടുക്കുക. മിക്സ് ചെയ്തു വെച്ചിരിക്കുന്ന ഈ കൂട്ടിൽ നിന്നും ഓരോ ഉരുളകളായി മാറ്റി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക.

ഒരു പാനിൽ അല്പം വെളിച്ചെണ്ണയൊഴിച്ച് നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് മാറ്റി വച്ചിരിക്കുന്ന ഓരോ ഉരുളകളും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ഇരുവശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ ഒരു പത്രത്തിലേക്ക് മാറ്റാവുന്നതാണ്. പുറമേ മൊരിഞ്ഞതും, അകമേ സോഫ്റ്റുമായ വിഭവം തയ്യാറായിരിക്കുകയാണ്.

Credits : Home Recipes By Shana

x