വീട്ടിൽ ബാക്കി ചോറ് ഉണ്ടോ? ഇങ്ങനെ ചെയ്ത് നോക്കു. അടിപൊളി പലഹാരം തയ്യാറാക്കാം.

ഈ പലഹാരം ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകളും എങ്ങനെ ഉണ്ടാക്കാമെന്നും കീഴെ നൽകിയിരിക്കുന്നു. ഒരു കപ്പ് ചോറ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് മാറ്റുക.

ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് ഇവ നന്നായി കുഴച്ചെടുക്കുക. ഇതിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം കയ്യിൽ വച്ച് ചെറിയ വട്ടത്തിൽ പരത്തുക.

ഇതിന്റെ നടു വശത്തായി അല്പം നാളികേരം ചിരകിയതും അല്പം ശർക്കര ചീകിയത് വെച്ചുകൊടുത്തു അരുക് വശം കൊണ്ട് മൂടുക. ശേഷം ഇവ വീണ്ടും കൈയിൽ വെച്ച് ഉരുട്ടി എടുക്കുക. ചെയ്തെടുത്ത ഈ ഉരളകൾ ഒരു ഇഡ്ഡലിത്തട്ടിൽ വെച്ച് ആവിയിൽ വേവിക്കുക. പത്ത് മിനിറ്റ് കൊണ്ട് തന്നെ ഇത് വെന്ത് വരുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറു ചൂടിൽ കഴിക്കാവുന്നതാണ്.

Credits : ഉമ്മച്ചിന്റെ അടുക്കള by shereena

x