പലർക്കും അറിയാത്ത വിഭവം. ഇങ്ങനെ തയ്യാറാക്കി നോക്കൂ.

ഈ വിഭവം തയ്യാറാക്കുന്നതിനായി ആവശ്യം വരുന്ന ചേരുവകളും എങ്ങനെ തയ്യാറാക്കാം എന്നും കീഴെ നൽകിയിരിക്കുന്നു. 5 കപ്പ് നേരിയ അരി ഒരു ബൗളിലേക്ക് ഇടുക. ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് മൂന്നുപ്രാവശ്യം നന്നായി കഴുകി വൃത്തിയാക്കി വെള്ളം കളയുക. മറ്റൊരു പാനിൽ മൂന്ന് ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ഉരുക്കുക.

ഇതിലേക്ക് അത്രയും തന്നെ വെളിച്ചെണ്ണയും ഒഴിക്കുക. നേരത്തെ കഴുകി വെള്ളം ഊറ്റി വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർക്കുക. ഇതോടൊപ്പം ഒരു കഷ്ണം പട്ട, ആറ് ഏലക്കായ, രണ്ട് വഴനയില, അര ടീസ്പൂൺ പെരുംജീരകം എന്നിവയും ചേർക്കുക. ഇതിലേക്ക് ഒരു സബോള ചെറുതായി സ്ലൈസ് ആക്കി അരിഞ്ഞ് ചേർക്കുക.

ശേഷം ഇവയെല്ലാം മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് അരി വറക്കുക. അരി നന്നായി വറുത്തതിന് ശേഷം ഇതിലേക്ക് അരക്കപ്പ് തിളച്ച വെള്ളം ചേർക്കുക. ശേഷം ഇവയെല്ലാം കട്ടകൾ ഇല്ലാതെ ഇളക്കുക.ഇതേ സമയം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാവുന്നതാണ്. ശേഷം അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. മറ്റൊരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഒരു സബോള ചെറുതായി അരിഞ്ഞ് ഫ്രൈ ചെയ്തെടുക്കുക.

സബോളയുടെ നിറം ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അണ്ടിപരിപ്പും, ഒരു ടേബിൾ സ്പൂൺ ഉണക്ക മുന്തിരിയും ചേർക്കുക. നേരത്തെ വേവിച്ച് കൊണ്ടിരുന്ന അരിയിൽ വെള്ളം വറ്റുമ്പോൾ ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന സവാളയും അണ്ടിപ്പരിപ്പും മുന്തിരിയും ചേർക്കുക. ഇതോടൊപ്പം ആവശ്യത്തിന് മല്ലിയിലയും ചേർക്കാവുന്നതാണ്. ശേഷം തീ കെടുത്തി അഞ്ചുമിനിറ്റ് വാഴയിലകൊണ്ട് അടച്ചുവെച്ചതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.

Credits : Sruthis Kitchen