അരിയും ശർക്കരയും വെച്ച് കിടു പലഹാരം. എണ്ണ വേണ്ട.

അരക്കപ്പ് ചീകിയ ശർക്കര ഒരു പാനിലേക്ക് ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് ശർക്കര ലായനി തയ്യാറാക്കുക. തയ്യാറാക്കി ശർക്കര ലായിനി മറ്റൊരു ബൗളിലേക്ക് അരിച്ച് ഒഴിക്കുക. ഇതേസമയം അരക്കപ്പ് പച്ചരി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ കുതിർക്കാൻ വെക്കുക.

ഇതിൽ നിന്നും വെള്ളം എല്ലാം കളഞ്ഞതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇതോടൊപ്പം ഒരു കപ്പ് വെള്ളവും ചേർത്ത് തരികൾ ഇല്ലാതെ അരച്ചെടുക്കുക. അരച്ചെടുത്ത അരി മറ്റൊരു പാനിലേക്ക് ഒഴിക്കുക. മിക്സിയിൽ അല്പം വെള്ളമൊഴിച്ച് കലക്കിയതും ഇതിലേക്കു ചേർക്കുക.

ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ശർക്കര ലായനിയും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം തീ ചുരുക്കി വെച്ച് തിളപ്പിച്ച് കുറുക്കി എടുക്കുക. നന്നായി കുറുകി വരുമ്പോൾ ഇതിലേക്ക് രണ്ട് സ്പൂൺ നെയ്യും, അര ടീസ്പൂൺ ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കുക.

പാനിൽ നിന്നും വിട്ടുപോന്നതിന് ശേഷവും അൽപ്പനേരം കൂടി ഇളക്കിയതി തീ കെടുത്താം. ഇതേ സമയം മറ്റൊരു ബൗളിൽ അൽപം നെയ്യ് തേച്ചു പിടിപ്പിക്കുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മിക്സ് ഇതിലേക്ക് മുഴവനായി ചേർത്ത് അമർത്തുക. ശേഷം ചൂടാറാൻ മാറ്റി വെക്കുക. ചൂടാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാം.

Credits : Amma Secret Recipes

x