10 മിനിറ്റിനുള്ളിൽ തന്നെ പഴവും അരിപ്പൊടിയും ഉപയോഗിച്ച് ഒരു കിടിലൻ പലഹാരം തയ്യാറാക്കാം.

ഒരു കപ്പ് അരിപൊടി ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് അരക്കപ്പ് മൈദ പൊടിയും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശ മാവിന്റെ മാവ് കുഴക്കുന്ന രീതിയിൽ കലക്കിയെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ കലക്കി എടുക്കണം.

5 ചെറുപഴം തൊലികളഞ്ഞ് ഉടച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ഉടച്ചെടുത്ത പഴത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, അരക്കപ്പ് പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാനിൽ അല്പം ബട്ടർ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് പാലിന്റെയും പഴത്തിന്റെയും മിക്സ് ചേർക്കുക. അൽപനേരം ഇളക്കുമ്പോൾ തന്നെ ഇത് കുറുകി വരുന്നത് കാണാൻ സാധിക്കും.

പാനിൽ നിന്നും വിട്ടുപോരുന്ന സമയത്ത് തീ ഓഫ് ആക്കി ഇതിലേക്ക് കാൽക്കപ്പ് ചീസ് ചീകിയത് ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു നോൺസ്റ്റിക് പാൻ ചൂടാക്കുക. പാൻ ചൂടായതിനു ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഒരു തവി ഒഴിച്ച് ദോശ പരത്തുക.

ദോശ ചെറുതായി പാനലിൽനിന്നും വിട്ടുപോരുമ്പോൾ ഇതിന്റെ മുകൾ വശത്തായി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പാലിന്റെയും പഴത്തിന്റെയും മിക്സ് അല്പം ചേർത്ത് ദോശ കൊണ്ട് ചുരുട്ടുക. ചുരുട്ടിയെടുത്ത ദോശയുടെ എല്ലാ ഭാഗവും നന്നായി മൊരിഞ്ഞാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. പഴവും അരിപ്പൊടിയും ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കി എടുത്ത വിഭവം കഴിക്കാവുന്നതാണ്.

Credits : Amma Secret Recipes

x