ഇനി രാവിലെ എന്ത് ഉണ്ടാക്കണം എന്ന് വിചാരിച്ച് ഇരിക്കേണ്ടതില്ല. അരിപ്പൊടി ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. അരിപ്പൊടി ദോശ

വെറും അരി പൊടി മാത്രം ഉപയോഗിച്ച് കൊണ്ട് 10 മിനിറ്റിനുള്ളിൽ ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി എടുത്താലോ. ഇതിനായി വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടിയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഒരു കപ്പ് അരിപൊടിയിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്തുകൊണ്ട് നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക. കൈ ഉപയോഗിച്ച് മിക്സ് ചെയ്യുകയോ അല്ലെങ്കിൽ മിക്സിയുടെ സഹായവും തേടാവുന്നതാണ്. നല്ല ലൂസ് ആയ രീതിയിൽ മിക്സ്സാക്കി എടുക്കുക. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് പോടി ചേർത്തുകൊണ്ട് 5 മിനിറ്റ് മാറ്റി വയ്ക്കുക.

ശേഷം, ഇതിലേക്ക് ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പിലയും, ഒരു സബോള ചെറുതായി അരിഞ്ഞത്, നന്നായി പൊടിച്ചെടുത്ത ഒരു ടീസ്പൂൺ കുരുമുളക് പോടി എന്നിവയെല്ലാം ചേർത്തുകൊണ്ട് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. കളറിന് വേണ്ടിയായി ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.

മാവ് മിക്സ് ചെയ്ത് വെച്ചതിനുശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക. പാൻ ചൂടായതിനു ശേഷം മിക്സ് ചെയ്ത് വെച്ചിരിക്കുന്ന ദോശ മാവിൽ നിന്ന് മാവ് എടുത്ത് സാധാരണ ദോശ ഉണ്ടാക്കുന്ന രീതിയിൽ അരിപൊടി ദോശ ഉണ്ടാക്കാവുന്നതാണ്.പാനിലേക്ക് മാവൊഴിച്ചതിനുശേഷം പാൻ അടച്ചു വച്ച് വേവിക്കുക. ഗ്യാസിൽ തീ കൂടുതലായിട്ടുകൊണ്ട് പാകം ചെയ്യുവുന്നതാണ്. നല്ല രീതിയിൽ ദോശ വെന്തു എന്ന് ഉറപ്പ് വന്നാൽ ദോശ എടുക്കാവുന്നതാണ്. ഓരോ തവണ മാവ് എടുക്കുമ്പോഴും നല്ല രീതിയിൽ മിക്സ് ചെയ്യുവാൻ ശ്രദ്ധിക്കുക. ദോശ മറച്ചിട്ടു കൊണ്ട് വേവിക്കേണ്ട ആവശ്യമില്ല.

Credit: Akkus Cooking

x